ഗവ യു പി എസ് പെരിങ്ങമ്മല/അക്ഷരവൃക്ഷം/'''കോവിഡ് -19 : അനുഭവം, ചിന്ത. '''

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 : അനുഭവം, ചിന്ത.

ഞാൻ ശിവാമിക

എന്റെ അനുഭവമാണ് ഞാൻ ഇവിടെ എഴുതുന്നത്. എന്റെ സന്തോഷകരമായ അവധിക്കാലമാണ് കോവിഡ്-19 എന്ന മഹാമാരി മൂലം നാഷ്ടമായത്. എന്റെ പ്രിയപ്പെട്ട അച്ഛമ്മ ഈ സമയത് വിടപറഞ്ഞു. എന്റെ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു എന്റെ അച്ഛമ്മ. വാർധക്യ സഹജമായ ആസുഖത്താൽ അച്ഛമ്മ ആശുപത്രിയിലായിരുന്നു. രണ്ടാഴ്ച ആശുപത്രി ജീവിതത്തിനിടയിൽ ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക്ക് ഡൌൺ ഞങ്ങളെ ദുരിതത്തിലാക്കി.അച്ഛമ്മയുടെ ജീവനുവേണ്ടി ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കാൻ പോലും എനിക്ക് സാധിച്ചില്ല. മനുഷ്യന് സാധിക്കാത്തത് ദൈവത്തിനു കഴിയുമല്ലോ. പക്ഷെ ഇവിടെ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ദൈവം പോലും തുനിഞ്ഞില്ല.

ലോകത്തിലെ വികസിത രാജ്യങ്ങളിൽ പോലും കൊറോണ വ്യാപിച്ചു കഴിഞ്ഞു. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണവും മരണവും ലക്ഷങ്ങൾ കവിഞ്ഞു. ഈ വൈറസ് അതിഭീകരമാണെന്നു ഇതിലൂടെ നമുക്ക് മനസിലാക്കാം. ജനങ്ങളുടെ സുരക്ഷയ്ക്കായി ലോക്ക് ഡൌൺ നിലവിൽ വന്നു. കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. അപ്രതീകിഷിതമായ ഒരു അവധിക്കാലമാണ് സ്കൂൾ അടച്ചതിലൂടെ എനിക്ക് കിട്ടിയതും. ലോക്ക് ഡൌൺ നന്മയ്ക്കു വേണ്ടിയാണെങ്കിലും സാധാരണക്കാരുടെ ജീവിതം അത് ദുരിതപൂർണ്ണമാക്കി. കൂട്ടിൽ അടക്കപ്പെട്ട കിളികളെ പോലെ മനുഷ്യർ വീടുകളിൽ അടച്ചിരിക്കുന്നു. തന്റെ ആവാസ വ്യവസ്ഥയിൽനിന്നും പറിച്ചെറിയപ്പെട്ടു കൂടുകളിൽ താമസിക്കേണ്ടി വരുന്ന മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ ഓരോ മനുഷ്യനും ഇപ്പോൾ അനുഭവിക്കുന്നുണ്ട്.

ശാസ്ത്രം എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. മനുഷ്യന് ചൊവ്വയിൽ പോലും അധികം വൈകാതെ തന്നെ താമസമാക്കാനാകുമത്രേ. എന്നാൽ ഇത്രയും വളർന്ന മനുഷ്യനും വൈദ്യശാസ്ത്രത്തിനും ഇതുവരെയും കൊറോണയെ പ്രതിരോധിക്കാനായിട്ടില്ല. വികസിത രാജ്യങ്ങളിൽ ഇപ്പോളും മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഒരു വൈറസിന് മുന്നിൽ മനുഷ്യന്റെ സാമ്രാജ്യം തകരുകയാണ്.

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്. കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്. തൃശൂർ ജില്ലയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.വ്ർൾഡ് ഹെൽത്ത് ഓർഗനൈസഷൻ ആണ് കോവിഡ് 19 എന്ന പേര് നിർദേശിച്ചത്.മെയ് 3 നു ലോക്ക് ഡൌൺ അവസാനിക്കും എന്നാണു പറയുന്നത്. ഞങ്ങൾക്ക് സ്കൂൾ വാർഷികവും പരീക്ഷയും ഒന്നും നടത്താൻ പറ്റിയില്ല. അദ്യാപകരോടും കൂട്ടുകാരോടും യാത്രപറയാനും സാധിച്ചില്ല. പുതിയ അധ്യയന വര്ഷം എന്ന് തുടങ്ങുമെന്നും അറിയില്ല. ഈ അവസ്ഥ കുട്ടികളായ ഞങ്ങൾക്ക് സങ്കടമാണ്. പക്ഷെ ലോക്ക് ഡൌൺ ഒരുതരത്തിൽ നല്ലതാണ്. അപകടങ്ങൾ കുറഞ്ഞു. കുട്ടികളോടൊപ്പം കളിയും ചിരിയുമായി രക്ഷിതാക്കൾ വീട്ടിലുണ്ട്. വീട്ടിൽ എല്ലാവരും കൃഷിയും കാര്യങ്ങളുമായി മുന്നോട്ടുപോകുന്നു. ഫാസ്റ്റ് ഫുഡ് ഇല്ലാതെ വീട്ടിൽ വിളയുന്ന പച്ചക്കറികൾ കൊണ്ട് ഭക്ഷണമുണ്ടാക്കാം എന്ന് നമ്മൾ പേടിച്ചു. മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാതായപ്പോൾ പ്രകൃതി അതിന്റെ സൗന്ദര്യം വീണ്ടെടുക്കുന്നു. നദികൾ തെളിമയോടെ ഒഴുകുന്നു. വായു മലിനീകരണം കുറഞ്ഞു. ഒരുപാട് നന്മകൾ പ്രകൃതിയിലേയ്ക് തിരിച്ചു വന്നു. നമ്മൾ നന്മ നിറഞ്ഞ പഴയകാലത്തേയ്ക്ക് പോകുകയാണെന്നും എന്റെ അമ്മുമ്മ പറയുന്നു.

ശിവാമിക ആർ ബി
5 സി ഗവ: യു പി എസ്സ്‌ പെരിങ്ങമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം