ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭൂതവും ശുചി കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭൂതവും ശുചി കുട്ടനും

ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് അതി കേമനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് അവൻറെ പേര് . ആര് കണ്ടാലും. പേടിക്കുന്ന രൂപം. കൊറോണാ ഭൂതം പിടികൂടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നീടവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും. ഒടുവിൽ കിടപ്പിലാവും.അങ്ങനെ അവൻ നമ്മളെ പിടിച്ചു ചോര കുടിക്കും. അതായിരുന്നു അവൻറെ സ്വഭാവം. ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണം എന്നും കുറെ പേരെ പിടികൂടണമെന്നും വലിയ കൊതി തോന്നി .അങ്ങനെ അവൻ പാട്ടുംപാടി നാടുകൾ തോറും അലയാൻ തുടങ്ങി.

"ഞാനൊരു ഒരു ഭൂതം പുതു ഭൂതം
നാടുചുറ്റും പുതു ഭൂതം
എന്നോടൊത്തു കളിച്ചു രസിക്കാൻ
വായോ വായോ കൂട്ടരേ"
കൊറോണ ഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവൻറെ വലയിൽ വീണു. സത്യം പറഞ്ഞാൽ ലോകം മുഴുവൻ അവൻ രോഗം വിതച്ചു.ലക്ഷ കണക്കിന് പേർ മരിച്ചു.എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടി. മനുഷ്യർ പുറത്തിറങ്ങാതായി.റോഡിൽ വാഹനങ്ങളില്ലാതായി.ജനങ്ങൾ കൂടുതൽ വൃത്തി ശീലങ്ങൾ പാലിച്ചു തുടങ്ങി. ഇടയ്ക്കിടെ സോപ്പിട്ട് കൈകൾ കഴുകി. എല്ലാ വീടുകളിലും ഇങ്ങനെ ചെയ്തപ്പോൾ കൊറോണ ഭൂതത്തിന് എങ്ങും പ്രവേശിക്കാൻ കഴിയാതെ വന്നു. അവൻ നാണിച്ച് തല താഴ്ത്തി തിരികെപോയി. അളുകൾക്ക് സന്തോഷമായി.

അർച്ചന അജി
7 ജി.യു.പി.എസ്. തൈക്കാട്ടുശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കഥ