ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ വൈറസുകൾ രോഗം വരുത്തുന്നത് എങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകൾ രോഗം വരുത്തുന്നത് എങ്ങനെ

നിസ്സാരമായ ജലദോഷം മുതൽ മാരകമായ മുണ്ടിനീര്, വസൂരി, പോളിയോ, കാൻസർ തുടങ്ങിയ രോഗങ്ങൾ വരെ ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന അതിസൂക്ഷ്മ ജീവിയായ വൈറസാണ് വരുത്തുന്നത്. മനുഷ്യനെയും മറ്റു ജീവികളെയും സസ്യങ്ങളെയും മാത്രമല്ല സൂക്ഷ്മജീവിയായ ബാക്ടീരിയകളെ പോലും വൈറസ് ആക്രമിച്ചു കീഴ്പ്പെടുത്തുന്നു. ശരീരത്തിനകത്ത് വായുവിന്റെയും ഭക്ഷണത്തിന്റെയും പ്രവേശന ദ്വാരങ്ങളായ മൂക്കിനും തൊണ്ടയ്ക്കുമുള്ളിൽ പൊടിയേയും രോഗാണുക്കളെയും മറ്റും തടഞ്ഞുനിർത്താൻ ചില സംവിധാനങ്ങളുണ്ട്. നാക്കിലെയും തൊണ്ടയുടെയും ഉള്ളിലെ  നേർത്ത ആവരണത്തെ ആക്രമിച്ചാണ് വൈറസ് നമുക്ക് ജലദോഷം വരുത്തുന്നത്. നിരവധിയിനം വൈറസുകൾ ഉണ്ട്. ഓരോ വൈറസുകളും ഓരോ തരത്തിലാണ് അന്യ കോശങ്ങളിൽ കടന്നു പറ്റുന്നത്. ബാക്ടീരിയയെ ആക്രമിക്കുന്ന വൈറസുകൾ വാൽ ഉപയോഗിച്ച് ബാക്ടീരിയയുടെ പുറത്ത് ഇരിപ്പുറപ്പിച്ച ശേഷം വൈറസുകളെ ഉണ്ടാക്കാൻ സഹായിക്കുന്ന ചില പദാർത്ഥങ്ങൾ ഉള്ളിലേക്ക് കുത്തിയിറക്കും. ഇവ വളരെ പെട്ടെന്ന് ബാക്ടീരിയ ക്കുള്ളിൽ പെറ്റുപെരുകി നിറഞ്ഞ് ബാക്ടീരിയയെ ഇല്ലാതാക്കുന്നു. ജലദോഷം ഉണ്ടാക്കുന്ന വൈറസിന് തൊണ്ടയിലെയും മൂക്കിലെയും നേർത്ത ആവരണത്തിൽ  മാത്രമേ പിടിച്ചുനിൽക്കാൻ ആവുകയുള്ളൂ. ജലദോഷം വരുത്തുന്ന എൺപതിലധികം വൈറസുകളുണ്ട്.

വിനായക് എസ്  എസ്‌
3 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം