ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ വൈറസുകൾ പെരുകുന്നതെങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകൾ പെരുകുന്നതെങ്ങനെ

പ്രോട്ടീനും ന്യൂക്ലിക്  അമ്ലവും അടങ്ങിയ പദാർത്ഥമാണ് വൈറസ്. ബാക്ടീരിയയെ പോലെ ഏകകോശത്തിന്റെ ജീവചൈതിന്യം  നിലനിർത്താനായ പ്രതിപ്രവർത്തന ശേഷി വൈറസിനില്ല.  ആതിഥേയ കോശങ്ങളിൽ കടന്നുകയറി അവയെ ചൂഷണം ചെയ്താലേ ഇവയ്ക്ക് ജീവചൈതന്യം ഉണ്ടാകുകയുള്ളൂ. ആതിഥേയ കോശത്തിൽ കടക്കുന്ന വൈറസ് ജീവ കോശത്തിന്റെ ന്യൂക്ലിയസിൽ എത്തി പ്രോട്ടീനുമായി വേർപെട്ട് ആതിഥേയന്റെ ന്യൂക്ലിക് അമ്ലത്തിൽ തന്റെ ന്യൂക്ലിക് അമ്ലത്തിന്റെ തന്മാത്രകളെ സന്നിവേശിപ്പിക്കുന്നു. ആതിഥേയ കോശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇവർ അവയെ കൊണ്ട് സ്വന്തം ഇച്ഛാനുസരണം പ്രോട്ടീനുകളും ന്യൂക്ലിക് അമ്ലങ്ങളും നിർമ്മിച്ചു പെരുകുന്നു. വൈറസിന്റെ  നിലനിൽപ്പിനുവേണ്ടി ഈ തീവ്ര പ്രവർത്തനത്താൽ ആതിഥേയ കോശത്തിന്റെ സാധാരണ പ്രവർത്തനങ്ങൾ ക്ഷയിച്ച് കേടുപാട് സംഭവിക്കുന്നു. വൈറസ് പരത്തുന്ന രോഗങ്ങളായ മണ്ണൻ പനി വരുമ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നതും മഞ്ഞപ്പിത്തം വരുമ്പോൾ കരൾ കേടാകുന്നതും ഇക്കാരണത്താലാണ്. പല മാർഗങ്ങളിലൂടെയാണ് വൈറസ് ആതിഥേയ ശരീരത്തിൽ കടക്കുന്നത്. ഫ്ലൂ, ജലദോഷം ഇവയുടെ വൈറസുകൾ രോഗി തുമ്മുമ്പോഴും മറ്റും തെറിക്കുന്ന ജലാംശം വഴി ശ്വാസനാളത്തിൽ എത്തുന്നു. പോളിയോ, മൈലെറ്റിസ്, മഞ്ഞപ്പിത്തം ഇവയുടെ വൈറസ് ഭക്ഷണസാധനങ്ങൾ, കുടിക്കുന്ന ജലം, ഇവയിലൂടെ അന്നനാളത്തിൽ എത്തുന്നു. പേപ്പട്ടി വിഷബാധ, കൊതുകു പരത്തുന്ന മസ്തിഷ്ക ജ്വരം എന്നീ രോഗ വൈറസുകൾ തൊലിയിലും മറ്റും ഉണ്ടാകുന്ന മുറിവ്, മ്യുക്കസ് ആവരണം ഇവ വഴി നേരെ രക്തത്തിലെത്തുന്നു.

കൃഷ്ണ ഹരി
4 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം