ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ വളർന്നുവരുന്ന വിപത്തുകൾ ... . പ്രകൃതിയുടെ മടിത്തട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വളർന്നുവരുന്ന വിപത്തുകൾ ... . പ്രകൃതിയുടെ മടിത്തട്ടിൽ

പരിസ്ഥിതി സംരക്ഷണം ഇന്നത്തെ ജീവൽ പ്രശ്നമാണ് . അതിൻ്റെ പ്രാധാന്യം മുൻകാലങ്ങളിൽ തന്നെ പലരും സുവ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു എങ്കിലും അതുൾക്കൊണ്ട് പ്രവർത്തിക്കാൻ പല കാരണങ്ങളാലും സമൂഹത്തിന് സാധിച്ചിരുന്നില്ല. വീണ്ടുവിചാരമില്ലാത്ത കർമ്മങ്ങൾ പ്രകൃതിയിൽ നടത്തിയ ഇടപെടലുകളുടെ ദുരന്തഫലം മാനവരാശി അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെല്ലാം പിന്നിൽ മനുഷ്യൻ്റെ രണ്ടു കരങ്ങൾ തന്നെയാണ് . ആധുനിക യുഗത്തിൻ്റെ വളർച്ചക്കായി ഈ രണ്ടു കരങ്ങൾ കൊണ്ട് പണിതുയർത്തുന്ന കെട്ടിടങ്ങൾ, വെട്ടിനശിപ്പിക്കുന്ന മരങ്ങൾ, മണ്ണിട്ടു നികത്തുന്ന തോടുകൾ, കുളങ്ങൾ, ഇടിച്ചു നിരത്തുന്ന കുന്നുകൾ,മലനിരകൾ. ഈ ചെയ്യുന്ന പ്രവൃത്തിയുടെ ഫലമായാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളും ഇതിലെ വില്ലൻമാർ ആണ് . തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന മലകളും, പ്രൗഡി നൽകുന്ന കേരവൃക്ഷങ്ങളും, പച്ച ചേല കൊണ്ട് പുതച്ച് കാറ്റു വന്നു തലോടുമ്പോൾ ഇളകിയാടുന്ന വയലുകളും ഇന്നെവിടെയാണെന്ന് അറിയില്ല. അതെല്ലാം നഗരവത്കരിച്ചു കഴിഞ്ഞിരിക്കുന്നു. ഇ നിയാ ഓർമ്മകൾ മാത്രമാണ് കേരളത്തിനുള്ളത് .. പ്രകൃതി ദുരന്തങ്ങളിൽ വലിയൊരു പങ്കുവഹിച്ച ഭീകരനാണ് പ്ലാസ്റ്റിക് ." മരണമില്ലാത്ത മരണം വിതക്കുന്ന ഭീകരൻ “ എന്ന് പ്ലാസ്റ്റിക്കിന് നൽകിയിരിക്കന്ന വിശേഷണം ഉത്തമമാണ് . കത്തിച്ചു കളഞ്ഞാൽ വായു മലിനീകരണം മണ്ണിലെറിഞ്ഞാലോ പരിസ്ഥിതി നാശം. ആധുനിക ലോകത്തിൽ ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നതാണ് പ്ലാസ്റ്റിക്കിൻ്റെ സംസ്കരണ വിഷയം. ഇന്ന് സാധാരണക്കാരൻ്റെ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത വസ്തുവായി പ്ലാസ്റ്റിക്ക് മാറിക്കഴിഞ്ഞു. നമ്മുടെ കൊച്ചു കേരളത്തിൽ പോലും കഴിഞ്ഞ വർഷങ്ങളിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗത്തിലുണ്ടായ ക്രമാധീതമായ വർദ്ധനവ് ആരെയും ഞെട്ടിപ്പിക്കുന്നതാണ് . ഒഴിവാക്കാനാവുന്ന ഈ വില്ലനെ താരപരിവേഷം ചാർത്തി അകത്തളത്തിൽ ആനയിക്കാനാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത് . പ്രകൃതിയോട് ഇണങ്ങാത്ത , മണ്ണിനോട് ചേരാത്ത ഖരമാലിന്യമാണ് പ്ലാസ്റ്റിക്കുകൾ. പ്ലാസ്റ്റിക്കിൻ്റെ അമിത ഉത്പാദനവും ഉപയോഗവും ഭൂമിക്കു ഭീഷണിയാണ് . ജൈവ പ്രക്രീയക്ക് വിധേയമാകാതെ ദീർഘകാലം മണ്ണിനടിയിൽ കിടക്കുവാൻ പ്ലാസ്റ്റിക്കിനു കഴിയും. കാലാവസ്ഥാ മാറ്റം നമ്മുടെ ജീവിതത്തെ ഒരു പാട് സ്വാധീനിക്കുന്നുണ്ട് പ്രകൃതിയെ ഒന്നൊന്നായി നശിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. രണ്ടും ചങ്ങല പോലെ ബന്ധിതമാണ് . ആഗോള താപനം കാലാവസ്ഥാ മാറ്റത്തിന് കാരണമാകും. ലോകമെമ്പാടും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളായ വരൾച്ച, പ്രളയം, ഉഷ്ണ തരംഗം, ശീത തരംഗം, വിനാശകരമായ ഇടിമിന്നൽ, മേഘവിസ്ഫോടനം, ചുഴലിക്കാറ്റുകൾ എന്നിവ സമീപ പതിറ്റാണ്ടുകളിൽ വർദ്ധിച്ചു വരുന്നു. ആഗോള താപനം എന്നാൽ ഇപ്പോൾ ദൃശ്യമാകുന്ന ഈ മാറ്റങ്ങളുടെ വ്യാപ്തി ക്രമാധീതമായി ഉയർന്ന് ഭൂമിയുടെ ചൂട് ഉയരും. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ചപ്പോൾ 19 ആം ‘ നൂറ്റാണ്ടു മുതൽ ഇതുവരെ 1.1 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് ഉണ്ടായതായി കാണുന്നു. ഇതിനു കാരണം ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കൂടിയതാണ് . വനനശീകരണ പ്രവർത്തനങ്ങളാലും അന്തരീക്ഷത്തിൽ ‘ കാർബൺ ഡൈ ഓക്സൈഡിൻ്റേയും സമാന സ്വഭാവമുള്ള മറ്റ് വാതകളുടെയും അളവിലുണ്ടായ വർദ്ധനയും താപനില ഉയരാൻ കാരണമാകുന്നു. മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായാണ് കാർബണിൻ്റെ അളവ് ഇതയും ‘ വർദ്ധിച്ചതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മറ്റു ഹരിത ഗൃഹ വാതകങ്ങളായ മീഥൈൽ നൈട്രസ് ഓക്സൈഡ് മുതലായ രാസവളങ്ങൾ ആശ്രയിച്ചുള്ള കൃഷി തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളിലൂടെ അന്തരീക്ഷത്തിൽ എത്തുന്ന കാർബൺ ഡൈ ഓക്സൈഡിലുള്ള വർദ്ധനയെ അടിസ്ഥാനപ്പെടുത്തി കണക്കു കൂട്ടാവുന്ന അതേ രീതിയിൽ തന്നെയാണ് 1900 ത്തിനു ശേഷം ആഗോള താപ വർദ്ധന. ഭൂമിയുടെ ഊർജ്ജ സംതുലിതാവസ്ഥയിൽ മനുഷ്യൻ്റെ ഇടപെടൽ എത്ര സ്വാധീനം ചെലുത്തുന്നു എന്ന് ഈ പനത്തിൽ നിന്ന് വ്യക്തമാകും. ആഗോള താപനം മൂലം അന്തരീക്ഷത്തിലുള്ള ഈർപ്പത്തിൻ്റെ അളവ് ഉയരുകയും പേമാരിയും കൊടുങ്കാറ്റും പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്യും. ഇത് സങ്കീർണ്ണ പ്രശ്നങ്ങളാണ് സൃഷടിക്കുക. ഭാവിയിൽ ചാറ്റൽ മഴയുടെ അളവ് കുറയുകയും ചെറിയ സമയത്തിനുള്ളിൽ പെയ്യുന്ന മേഘവിസ്ഫോടനം പോലുള്ള വലിയമഴക്ക് കാരണമാകുകയും ചെയ്യും. ഒരു പ്രദേശത്തെ മഴയുടെയും താപനിലയുടെയും ദീർഘകാല വ്യതിയാനങ്ങൾ അവിടുത്തെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മുഖ്യ ‘ സൂചനയാണ് . ഈ അവസ്ഥക്ക് നിശ്ചയമായും മാറ്റം സംഭവിക്കണം. നമ്മുടെ മാത്രം രക്ഷക്കല്ല, സർവ്വ ജീവജാലങ്ങളുടെയും നിലനിൽപിനായി നമുക്ക് ഭൂമിയെ സംരക്ഷിക്കാം..

ചന്ദന എൽ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം