ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യരും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യരും

പ്രകൃതി നമ്മുടെ അമ്മയാണ് എന്നറിയാമായിരുന്നിട്ടും നാം ഓരോരുത്തരും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് . പരിസ്ഥിതിയുടെ ഏറ്റവും വലിയ ശാപം നാം മനുഷ്യർ തന്നെയാണ് . പച്ചപ്പു നിറഞ്ഞ നെൽവയലുകളും., പാടങ്ങളിൽ കതിർ കൊത്താൻ എത്തുന്ന പച്ചക്കിളി കൂട്ടങ്ങളും, പാടങ്ങളിൽ അധ്യാനിക്കുന്ന കർഷകരും, , പൂത്തുലഞ്ഞു നിൽക്കുന്ന മാമരങ്ങളും, ചെടികളും ഒക്കെ ചേർന്ന ഗ്രാമീണ ഭംഗി നഗരത്തിനു വഴിമാറുകയാണെന്ന് തോന്നുന്നു. ഭാരതീയ ചിന്തകൾ ഇന്ന് വെറുമൊരു ഫാഷൻ ചർച്ചയായി കാണുന്നു. പ്രപഞ്ചത്തെ, സൗരയൂഥത്തിലെ ഒരു പ്രധാന അംഗമാണ് ഭൂമി. മനുഷ്യൻ ചുറ്റും കാണുന്നതും പ്രകൃതി തത്വവുമായ അവസ്ഥയാണ് പരിസ്ഥിതി എന്നറിയപ്പെടുന്നത് . പ്രകൃതിയിൽ വസിക്കുന്നവരെല്ലാം പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണ് . വിശേഷബുദ്ധിയുള്ള നാം പരിസ്ഥിതിയെ മാറ്റിമറിക്കുന്നതിനുള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്നു. കൺമുന്നിൽ കണ്ടതെല്ലാം തനിക്കുള്ളതാക്കാനാണ് ശ്രമം. ഇതിൻ്റെ ആത്യന്തിക ഫലം പ്രകൃതി ദുരന്തങ്ങളാണ് . വയലുകൾ നികത്തി ഫാക്ടറികൾ സ്ഥാപിക്കുന്നു. വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചു ഭൂമി തരിശാക്കുന്നു, പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതുമൂലം വായു മലിനമാകുന്നു. കൂടാതെ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുത പുറത്തേക്ക് തള്ളുന്നു. രാസകീടനാശിനികളുടെ അമിത ‘ ഉപയോഗം കാരണം അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഉണ്ടാവുകയും മനുഷ്യർ പലവിധ രോഗങ്ങൾക്ക് അടിമകളാവുകയും ചെയ്യുന്നു. വായു മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ പരിസ്ഥിതിയെ അതി ക്രൂരമായി ഉപദ്രവിക്കുന്നു. ഈ ക്രൂരതകൾക്കുള്ള തിരിച്ചടിയാണ് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കൊടുങ്കാറ്റ് തുടങ്ങിയവയെല്ലാം.. പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യനു നിലനിൽപ്പുള്ളൂ. അല്ലെങ്കിൽ മനുഷ്യവർഗ്ഗം തന്നെ നശിച്ചുപോകും.

ഹബീബുള്ള H
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം