ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പൊരുതി നിൽക്കാം രോഗങ്ങളോട്..

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി നിൽക്കാം ..രോഗങ്ങളോട്..

ഇന്ന് ലോകം നേരിടുന്ന വലിയ വിപത്തുകളിൽ ഒന്നാണ് സാക്രമിക രോഗങ്ങൾ. ഇവ എപ്പോഴാണ് പൊട്ടിപ്പുറപ്പെടുക എന്ന് മുൻകൂട്ടി പ്രവചിക്കാനാകില്ല. എങ്കിലും രോഗ ഹേതു പലപ്പോഴും മനുഷ്യ പ്രവർത്തികൾ ആകാം. അതിനാൽ വ്യക്തിയും സമൂഹവും ശുചിത്വം പാലിക്കണം. ശുചിത്വമില്ലാത്ത വ്യക്തിയിൽ  പല രോഗാണുക്കളും കടന്നു കൂടുകയും അവ സമൂഹത്തിലേക്ക് പറന്നിറങ്ങുകയും ചെയ്യും. വ്യക്തിശുചിത്വം പാലിക്കാൻ നിത്യേന കുളിക്കുകയും വസ്‌ത്രങ്ങൾ കഴുകി ഉപയോഗിക്കുകയും വേണം. ഭക്ഷണത്തിനു മുമ്പും ഭക്ഷണശേഷവും കൈ വായ് എന്നിവ വൃത്തിയായി കഴുകണം. തുറന്നു വച്ച ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത്. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.     ഇപ്പോൾ മാനവരാശിയെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാരോഗമാണ് കൊറോണ.ഇത് ചിലപ്പോൾ വൃത്തിയില്ലായ്മയിൽ നിന്ന് ഉടലെടുത്തതാകാം. നമ്മുടെ ആഹാരശൈലിയിൽ വന്ന മാറ്റങ്ങൾ നിത്യജീവിതത്തിൽ പല രോഗങ്ങൾക്കും കാരണമായിട്ടുണ്ട്.ക്യാൻസർ, അൾസർ എന്നിവയൊക്കെ ഇതിനുദാഹരണമാണ്. വടക്കൻ കേരളത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരു ദുരന്തമാണ് എൻഡോസൾഫാൻ ദുരന്തം.കശുമാവുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിച്ച ഒരു കീടനാശിനി ആയിരുന്നു എൻഡോസൾഫാൻ. ഇതുപയോഗിച്ച പ്രദേശങ്ങളിൽ ജനങ്ങൾക്ക് ജനിതക സംബന്ധമായ വിപത്തുകൾ ഉണ്ടായി. ഇന്നും അവർ ആ ദുരിതങ്ങൾ അനുഭവിക്കുന്നു.       ജനങ്ങളെ കാലാകാലങ്ങളിൽ കൂട്ടത്തോടെ ആക്രമിച്ചിരുന്ന ഒരു മാരക രോഗമാണ് കറുത്ത മരണം എന്നറിയപ്പെട്ടിരുന്ന പ്ലേഗ്. യൂറോപ്യൻനാടുകളും ഇന്ത്യയുമൊക്കെ ഈ രോഗത്തിൽ വിറങ്ങലിച്ചിട്ടുണ്ട്. ഇതിനെ മനുഷ്യൻ കീഴടക്കി. മറ്റൊരു രോഗമാണ് വസൂരി. ഇതും പൂർണമായും നിയന്ത്രണ വിധേയമാണ്. മനുഷ്യൻ്റെ പ്രതിരോധ ശക്തിയെ തകർക്കുന്ന എയ്ഡ്സ് ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ ലോകത്തെ വിറപ്പിച്ചു. പൂർണമായി കീഴടങ്ങിയിട്ടില്ലെങ്കിലും രോഗം നിയന്ത്രണ വിധേയമാണ്. ഇനി ഈ ലോകത്ത് ഒരു മഹാമാരി പൊട്ടി പുറപ്പെടാതിരിക്കാൻ നമുക്ക് പരിത്രമിക്കാം

നന്ദന എൽ
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം