ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/തളിർക്കാത്ത കൊമ്പ്
തളിർക്കാത്ത കൊമ്പ്
വരണ്ട കാറ്റ് ജനലിലൂടെ കടന്നു വന്ന് അവളെ തട്ടിയുണർത്തി. കണ്ണു തുറന്നപ്പോൾ എത്തിയ പൊടിപടലം കണ്ണിനാകെ അസ്വസ്ഥത ജനിപ്പിച്ചു. അവൾ കണ്ണുകൾ തിരുമ്മി അടുക്കളയിലേക്ക് നടന്നു.തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു. 'ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കിൽ ‘.. അവൾ കൊതിയോടെ വീടിൻ്റെ ഓരത്തുകൂടി ഒഴുകിയിരുന്ന പുഴയെ നോക്കി.. നദിയും തന്നെ അതിദയനീയമായി തന്നെ നോക്കുന്നതു പോലെ തോന്നി. പഴയ സമൃദ്ധിയുടെ ശേഷിപ്പുകൾ പോലെ എവിടെ നിന്നൊക്കെയോ ഒഴുകിയെത്തിയ വെള്ളാരം കല്ലുകൾ തിളങ്ങുന്നുണ്ടായിരുന്നു. അതിൻ്റെ തീഷ്ണതയിൽ അവളുടെ കണ്ണുകൾ കൂമ്പിപ്പോയി. 'നിന്നെപ്പോലെ ഞാനും നാളെയീ ലോകത്ത് ചിലപ്പോൾ ഉണ്ടാകില്ല". രണ്ടു വർഷമായി മഴ കിട്ടിയിട്ട്.. എല്ലാവരും ഈ നാടുപേക്ഷിച്ച് പോയി. ഞാനെങ്ങോട്ട് പോകാനാ?? എൻ്റെ കൈയിൽ ഒന്നുമില്ല.. അവൾ അനന്ത വിസ്തൃതമായ ആകാശത്തേക്ക് നോക്കി.. സൂര്യൻ ജ്വലിക്കുന്ന കണ്ണുകളോടെ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവൾ തൻ്റെ കൈയിൽ അവശേഷിക്കുന്ന ഒരു രൂപാ നാണയത്തിലേക്ക് നോക്കി.' ഇതു കൊണ്ട് എന്തു കിട്ടും?ആരെങ്കിലും ഒരിറക്കു ജലം തന്നാലോ " ? അവൾ ചുട്ടുപൊള്ളുന്ന വെയിലുടെ നടന്നു പാടങ്ങൾ കരിഞ്ഞുണങ്ങി വിണ്ടുകീറി കിടക്കുന്നു. കൊടുംചൂടിൽ മരങ്ങൾ കരിഞ്ഞുണങ്ങി അസ്ഥിപഞ്ജരം കണക്കേ നിൽക്കുന്നു.. "ദൈവമേ.. രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്.. ഒരു തുള്ളി ജലം കിട്ടിയാൽ മതിയായിരുന്നു. അവൾ ആകെ തളർന്നിരുന്നു. ആരെയും കാണുന്നില്ല.. ദൂരെ വഴിയരുകിൽ കുപ്പിവെള്ളം വിൽക്കുന്ന ആളെ കണ്ടു.. അവളുടെ മനസിൽ പ്രതീക്ഷ ഉണർന്നു.പെട്ടെന്നു അവൾ തൻ്റെ കൈയിലെ ഒരു രൂപാ നാണയത്തിലേക്ക് നോക്കി.' ഇല്ല അയാൾ തരില്ല... എങ്കിലും ചോദിച്ചു നോക്കാം ‘.. അവൾ അയാൾക്കടുത്തേക്ക് നടക്കാൻ ശ്രമിച്ചു.’ പക്ഷേ തൻ്റെ പാദങ്ങൾ മുന്നോട്ട് വയ്ക്കാൻ അവൾക്കു കഴിഞ്ഞില്ല. തീ വെയിൽ അവളുടെ ശരീരത്തെ തളർത്തിയിരുന്നു.പ്രതീക്ഷയുടെ തളിരില പോലുമില്ലാത്ത ഒരു മരത്തിൻ്റെ ചുവട്ടിലേക്ക് അവൾ തളർന്നു വീണു.. അവളുടെ ചുടുനിശ്വാസത്തിൽ പൊടി മണൽ ഒന്നിളകി. അവസാന ശ്വാസവുമെടുത്ത് അവൾ വിശപ്പും ദാഹവുമില്ലാത്ത ലോകത്തേക്ക് യാത്രയായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ