ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലഹരി വിരുദ്ധ ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലഹരി വിമുക്തി പ്രവർത്തനങ്ങൾ 2022-23
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് സാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. യുപി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വരുത്തുന്ന വിനാശം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള അവതരണം ആയിരുന്നു നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ലഹരി വിമുക്തി പ്രവർത്തനങ്ങൾ 2021-22

2018-19
- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ മനുഷ്യച്ചങ്ങലയും റാലിയും നടത്തി.
- ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന തെരുവുനാടകം പുത്തനമ്പലം, കളത്തിവിട് എന്നീ സ്ഥലങ്ങളിൽ നടത്തി.
- ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കൗൺസിലിംഗ് ടീച്ചറായ പ്രസീതയാണ് എച്ച് എസ് റ്റി പ്രീത റ്റിയുമാണ്.
- ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ തെരുവ് നാടകം ലഹരിക്കെതിരെ ബോധവത്കരണം ഓട്ടംതുള്ളൽ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു
- .ലഹരിക്കെതിരെയുള്ള ബോധവൽക്കരണ തെരുവുനാടകം ചേർത്തല ഉപജില്ലയിലെ 8 സ്കൂളുകൾ സന്ദർശിക്കുകയും അവിടെ പ്രദർശനം നടത്തുകയും ചെയ്യുതു.