ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും
ശുചിത്വവും രോഗപ്രതിരോധവും
ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെയേറെ ചിന്തിക്കേണ്ടതും പ്രസക്തിയേറിയതുമായ ഒരു വിഷയമാണ് "ശുചിത്വവും രോഗപ്രതിരോധവും ". ഇപ്പോൾ നമ്മൾ ദിനംതോറും കേൾക്കുന്ന വാക്കുതന്നെയാണ് രോഗപ്രതിരോധം. എന്താണ് പ്രതിരോധമെന്ന് നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട് . കോടാനുകോടി കോശങ്ങളാൽ നിർമ്മിതമാണ് മനുഷ്യശരീരം. ഓരോ ശാരീരിക പ്രവർത്തനങ്ങളും നിർവഹിക്കുന്നത് ഓരോ തരം കോശങ്ങളുടെ സഹായത്താലാണ് . രോഗാണുക്കൾ നമ്മുടെ ദേഹത്ത് പ്രവേശിക്കുമ്പോഴാണ് നമുക്ക് രോഗമുണ്ടാവുന്നത്, നാം രോഗിയാകുന്നതും . ഈ രോഗാണുക്കളെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നതും ഒരുപക്ഷേ രോഗാണുക്കൾ പ്രവേശിച്ചു കഴിഞ്ഞാൽ അവയെ ചെറുത്തുനശിപ്പിക്കുവാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് നാം പ്രതിരോധം എന്നു പറയുന്നത് . എല്ലാ വ്യക്തികൾക്കും പ്രതിരോധശേഷി ഒരുപോലെ ആയിരിക്കില്ല. നാം കഴിക്കുന്ന ആഹാരവും പ്രതിരോധശേഷി വർധിപ്പിക്കുന്നു. പഴങ്ങളും, പച്ചക്കറികളും , ഇലവർഗങ്ങളും, പയറുവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഇപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് കൊറോണ എന്ന മാരക രോഗം. പ്രതിരോധശേഷി കുറഞ്ഞവർക്കാണ് ഈ രോഗം വേഗം പകരുന്നത്. വ്യക്തിശുചിത്വം പാലിക്കുകയും പ്രതിരോധശേഷി നേടിയെടുക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യം നേടാനും ഈ രോഗത്തെ പ്രതിരോധിക്കാനും കഴിയും. നിയന്ത്രണാതീതമായിരുന്ന ഈ മഹാമാരിയെ നാം നിയന്ത്രിച്ചുകൊണ്ടുവന്നത് സമൂഹത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും തീവ്ര പരിശ്രമത്തിലൂടെയാണ്. ഈ മഹാപ്രതിസന്ധിയിൽ നാം ചെയ്യേണ്ടത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പരിസ്ഥിതിശുചിത്വം, വ്യക്തിശുചിത്വം എന്നിവ പാലിക്കുകയും ചെയ്യുക എന്നതാണ്. ഇപ്പോൾ 60 വയസ്സിനു മുകളിലുള്ളവരും കുഞ്ഞുങ്ങളും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഇവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവാണ്. കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾ ആവശ്യമാണ് . അതായത് കൈ കഴുകുക , മാസ്ക് ധരിക്കുക , ആൾക്കൂട്ടത്തിൽ പോകാതിരിക്കുക എന്നിവയാണ്.അപ്പോൾ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതെ തടയുന്നു.അതുപോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.അങ്ങനെ നമുക്ക് കൊറോണ വൈറസിനെ തുരത്താൻ സാധിക്കുന്നതാണ്.ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലേ ആരോഗ്യമുളള മനസ്സും ഉള്ളൂ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം