ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/മനുഷ്യൻ പരിസ്ഥിതിയോടു ചെയ്യുന്നതെന്ത്?

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ പരിസ്ഥിതിയോടു ചെയ്യുന്നതെന്ത്?

നമ്മുടെ ചുറ്റുപാടുമുള്ള ജീവികളുടെ ആവാസവ്യവസ്ഥയാണ് പരിസ്ഥിതി. പരിസ്ഥിതിയിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ ലഭിയ്ക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. മരങ്ങൾ വെട്ടി നശിപ്പിയ്ക്കുകയും ജലാശയങ്ങൾ മലിനമാക്കുകയും വയലുകൾ മണ്ണിട്ട് നികത്തുകയും ചെയ്യുകവഴി ജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിയ്ക്കുകയാണ്. ഇപ്പോൾ നാട്ടിൽ കുളങ്ങളും തോടുകളും അപൂർവമായേ കാണാനുള്ളൂ. വയലുകളും പുഴകളും ഒക്കെ മണ്ണിട്ട് നികത്തി അവിടെയൊക്കെ വലിയ വലിയ കെട്ടിടങ്ങൾ പണിതുകൊണ്ടിരിയ്ക്കുകയാണ്. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. വാഹനങ്ങൾ പുറത്തുവിടുന്ന പുക വായുമലിനീകരണത്തിന് കാരണമാകുന്നു.ഏറെ ദോഷമുണ്ടാക്കുന്ന മറ്റൊന്നാണ് പ്ലാസ്റ്റിക് കത്തിയ്ക്കുന്നത്. അതുമൂലം വായുമലിനീകരണവും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും നശിപ്പിയ്ക്കുന്നു. ചിന്തിയ്ക്കാൻ കഴിവുള്ള നാം ഇതൊക്കെ മനസിലാക്കി പരിസ്ഥിയെ സംരക്ഷിയ്ക്കണം.പരിസ്ഥിതിയെ വേദനിപ്പിയ്ക്കുന്ന, പരിസ്ഥിതിയ്ക് ദോഷം വരുന്ന ഒന്നും നാം ചെയ്യരുത്. പരിസ്ഥിയില്ലാതെ നമുക്ക് നിലനിൽപ്പില്ല.

ശ്രീലയ എസ്സ്
7 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം