ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമ്മുടെ ഭൂമിയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ-5 ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയെ സുക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമായി കരുതുക. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന കാരണം. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ബാധിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നമ്മളും ബാധ്യസ്ഥരാണ്. ഇതും പരിസ്ഥിതി സംരക്ഷണത്തിനു നമ്മെ സഹായിക്കുന്നു.

അനീന എസ്
2C ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം