ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കേരളം അതിജീവനത്തിന്റെ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം അതിജീവനത്തിന്റെ മാതൃക

ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പടർന്നു തുടങ്ങിയ കൊറോണ എന്ന വൈറസ് ലോകം മുഴുവൻ ഇന്ന് വ്യാപിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. ലക്ഷക്കണക്കിനാളുകൾ ഇതിനകം മരിച്ചുകഴിഞ്ഞു. ശാസ്ത്രം ഇതുവരേയും ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആ സ്ഥിതിക്ക് രോഗം പകരാതിരിക്കാൻ ശ്രമിക്കുക മാത്രമേ നമുക്ക് കഴിയുകയുള്ളൂ. അതിനു വേണ്ടത് ജാഗ്രതയാണ്. വലിയ ലോക രാഷ്ട്രങ്ങളിൽ കൊറോണ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുത്തിയപ്പോൾ ശുചിത്വത്തിലൂടെയും സാമൂഹിക അകലത്തിലൂടെയും എങ്ങനെ ആരോഗ്യം രക്ഷിക്കാമെന്ന പാഠം കേരളം ലോകത്തെ പഠിപ്പിച്ചു. ആത്മവിശ്വാസത്തോടെയും അങ്ങേയറ്റം കരുതലോടെയും ഒറ്റക്കെട്ടായി നാം നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്. അഭിമാനകരമായ ഈ വിജയത്തിലേക്ക് നമ്മെ നയിച്ച സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക? നമുക്ക് ഇനിയും കരുതലിന്റെ കരുത്തുകൊണ്ട് രോഗവ്യാപനത്തിന്റെ കണ്ണികൾ പൂർണ്ണമായും മുറിച്ചുമാറ്റണം.

അഷ്ടമി.എസ്.എം
4 A ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം