ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരുകാലം

ഒരിക്കൽക്കൂടി ....ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെവിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് നമ്മൾ .ജീവനുതന്നെ ഭീഷണി മുഴുക്കിക്കൊണ്ട് പുറത്തുവരാതെ അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്‌പ്പെടുത്തുന്ന ശത്രു ,കോവിഡ് -19 .ഇത് കോവിഡ് കാലം .മൂന്നാം ലോകമഹായുദ്ധമെന്ന് പലരും പേരിട്ട വിപത്തിന്റെ കാലം .ഭയപ്പെടുത്തുകയല്ല പകരം മനസ്സിൽ മായാത്ത ചിത്രങ്ങളായി തങ്ങിനിൽക്കുന്ന ചില കാഴ്ചകൾ പങ്കുവെക്കുകയാണ്. മരണത്തിന്റെ മരവിപ്പിന് മുന്നിൽ നിസ്സഹായതയോടെ പകച്ചു നിൽക്കുന്ന ഇറ്റലിയും അമേരിക്കയും . ചീറിപ്പായുന്ന ആംബുലൻസുകളുടെ കാതടപ്പിക്കുന്നശബ്ദം.രോഗബാധിതരുടെ പ്രായം നോക്കി ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പരിശ്രമങ്ങൾ ,രക്ഷപ്പെടുത്താനായി കിണഞ്ഞ്പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ് കൂട്ടിയിട്ട് സംസ്കരിക്കേണ്ട അവസ്ഥ ,മിക്കവീടുകളിലും പ്രിയമുള്ളവരെ നഷ്ടപ്പെട്ട അവസ്ഥ ,ലോകം മുഴുവൻ നിശ്ചലമായിരിക്കുന്നു . കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയപ്പോൾ ആശങ്കയുണ്ടായിരുന്നു .എന്നാൽ നമ്മുടെ ഗവൺമെന്റിന്റെ സമയോചിതമായ ഇടപെടൽ മൂലം കേരളത്തെ ലോകം ഉറ്റുനോക്കുകയാണ് .ഒരു കേരളീയനായതിൽ ഞാനും അഭിമാനം കൊള്ളുന്നു .......

ഷംസീർ.എം
3 D ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം