കോവിഡ് പേടിയിലൊടണ നമ്മൾ
മാസ്‌കുംതപ്പിനടക്കണ നമ്മൾ
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ
ജാഗ്രത വേണമല്ലോ
തുരത്താൻ ജാഗ്രത വേണമല്ലോ
കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യരാണെന്ന് ഓർക്കാം
ഒന്നിച്ചാലതുഷാറ്
നാട്ടിൽ പുഞ്ചിരി തിരികെ നിറയ്ക്കാം
കോവിഡ് പേടിയി ലോ ടണ നമ്മൾ
നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തെ ജയിച്ചവർ നമ്മൾ
കാര്യങ്ങൾ ഗൗരവമായി
കണ്ടാലത് ഗുണമാണേ
ആരോഗ്യവകുപ്പിന്റെ വാക്കോ....
അനുസരിച്ചെന്നാൽ നേട്ടം
ഈ മഹാമാരിയെ തുരത്താനായി
മാലോകരൊന്നായി ചേരാം
അങ്ങട് പോയി ഇങ്ങട് പോയി
കൂട്ടം കൂടി തമ്മിൽ തമ്മിൽ
രോഗം പര ത്താതെ നോക്കാം
പേടിക്കാതെ പിന്മാറാതെ
കൊറോണ യെ തുരത്തും നമ്മൾ
കോവിഡ് പേടിയി ലോടണ നമ്മൾ