ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ പ്രതീക്ഷ -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ -കഥ

കോറോണ ലോക്ക് ഡൗൺ ആയത് കൊണ്ട് അവർക്ക് വീടിന് പുറത്ത് ഇറങ്ങാൻ പറ്റാതായി.ആ വൃദ്ധ ദമ്പതികൾക്ക് എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല. അവരുടെ മകൻ തമിഴ്നാട്ടിലുള്ള ഭാര്യയേയും മകളേയും കൂട്ടാൻ പോയി കഴിഞ്ഞപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് അതുകൊണ്ട് അവർ അവിടെ കുടുങ്ങി പോയി.

എന്തു ചെയ്യണമെന്നറിയാതെ വൃദ്ധ ദമ്പതികൾ പേടിച്ച് ഇരുന്നു തോട്ടടുത്ത വീട്ടിലെ മരണം അവരെ അസ്വസ്ഥരാക്കി ..... എല്ലാവരാലും ഒറ്റപ്പെട്ടു പോകും എന്ന ചിന്ത അവരെ വിഷാദത്തിലേക്ക് നയിച്ചു ഒരു നേരത്തെ ആഹാരത്തിന് വകയില്ലതെ അവർ മരണം മുന്നിൽ കണ്ടു. ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് അവർ പേടിച്ചു വാതിൽ തുറന്നു കാക്കിധാരിയായ ഒരാൾ കൈയ്യിൽ ഒരു പൊതിയുമായി പുറത്തു നിൽക്കുന്നു അദ്ദേഹം പറഞ്ഞു: പേടിക്കേണ്ട ഒറ്റപ്പെട്ടു പോയവർക്ക് ആവശ്യമുള്ള ഭക്ഷണം നൽകാനാണ് ഞാൻ വന്നത് പുതിയ പദ്ധതിയെ കുറിച്ച് കേട്ടിട്ടില്ലേ. ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം... വൃദ്ധ ദമ്പതികളുടെ കണ്ണു നിറഞ്ഞു .അവർ കൈകൾ കൂപ്പി ഒരു പുഞ്ചിരിയോടെ ആ കാക്കിധാരി നടന്നു നീങ്ങി വിശപ്പകാറ്റനുള്ള പുതിയ വയറുകൾ തേടി.................



നന്ദന എം
VI B ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ