ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ഞാൻ മീര -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ മീര -കഥ

ഞാൻ മീര, എൻ്റെ അച്ഛനും അമ്മക്കും ഒറ്റമോളാണ് ഞാൻ, ശരിക്കും ഒറ്റപ്പെട്ട ബാല്യം... എനിക്ക് കൂടെ കളിക്കാനും വഴക്കിടാനും ചിരിക്കാനും സന്തോഷിക്കാനും ആരുമുണ്ടായിരുന്നില്ല. ഞാനും എൻ്റെ പാവക്കുട്ടികളും എൻ്റെ മുറിയെന്ന നാല് ചുവരിനുള്ളിൽ ഒതുങ്ങിക്കൂടി. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഒരു നല്ല മഴയുള്ള ദിവസം. സന്ധ്യയായി, രാത്രിയായി എന്നിട്ടും മഴയുടെ രോക്ഷം അവസാനിച്ചില്ല, അവൾ നിർത്താതെ പുലംമ്പിക്കൊണ്ടിരുന്നു.കൂടെ കാറ്റും ഇടിയും മിന്നലും ചേർന്നപ്പോൾ അവളുടെ അഹങ്കാരം വർദ്ധിച്ച മട്ടായി അവൾ ആർത്തുപെയ്തുകൊണ്ടിരുന്നു
ചാക്കോ മാഷ് നാളെ ഏൽപ്പിക്കാൻ പറഞ്ഞ ഹോംവർക്കും, അമയ ടീച്ചർ പഠിച്ചോണ്ട് വരാൻ പറഞ്ഞ പാഠഭാഗവും നോക്കി പുസ്തകമൊക്കെ അടുക്കിവെച്ച് ലൈറ്റ് അണയ്ക്കാൻ നോക്കിയപ്പോൾ ആണ് പുറത്ത് ഒരു നായക്കുട്ടിയുടെ കരച്ചിൽ എൻ്റെ കാതിലൂടെ ഇരച്ച് കയറിയത്. ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് പോയി, തെങ്ങിൻ തോപ്പിൽ ഒരു കുഞ്ഞ് പട്ടിക്കുട്ടി കിടക്കുന്നു. അത് പതുക്കെ നിരങ്ങുകയും മുരളുകയും ചെയ്യുന്നുണ്ട്.ഞാൻ അതിനെ കൈവെള്ളയിൽ എടുത്ത് എൻ്റെ മുറിയിലേക്ക് പോയി. അതിന് നല്ല പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. പരിചരിച്ച്, അതിനാവശ്യമായ ഭക്ഷണമൊക്കെ നൽകി, ഞാൻ എൻ്റെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ചു. അത് തിരിച്ചും. അച്ഛൻ്റെയും അമ്മയുടെയും വാക്കുകൾ അവഗണിച്ച് ഞാൻ അതിനെ വളർത്തി. കൂമ്പ് അടച്ച നിറം മങ്ങിയ എൻ്റെ കൗമാരത്തിന് ഒരു പുതു ജീവൻ നൽകി ആ നായക്കുട്ടി. മുബൈയിലാണ് ഞങ്ങൾ താമസിക്കുന്നത്. ഒരിക്കൽ അച്ഛനും അമ്മയും ഞാനും നായക്കുട്ടിയും കൂടി ഷോപ്പിങ്ങ് മാളിൽ പോയി നല്ലൊരു ദിനം ആഘോഷിച്ച് വരികേ.... പെട്ടന്ന് ഉണ്ടായ ഒരു ബോംബ് ക്രാഷിൽ പെട്ട് ഞങ്ങളുടെ അല്ല, എൻ്റെ ജീവൻ്റെ ജീവനായിരുന്ന നായക്കുട്ടിയുടെ ജീവൻ ദൈവം അങ്ങ് കൊണ്ടു പോയി. ദൈവകൃപയാൽ തലനാരിഴക്ക് ഞാനും എൻ്റെ കുടുംമ്പവും രക്ഷപെട്ടു
ഇന്ന് എനിക്ക് വയസ്സ് 24 കല്യാണം കഴിഞ്ഞു! എന്നാലും ഞാൻ ഇന്നും രാത്രി ആകാശത്ത് നോക്കും അവിടെ, അനേകായിരം നക്ഷത്രങ്ങൾടെ കൂടെ എൻ്റെ നായക്കുട്ടിയും നിന്ന് എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് കാണാം. ഞാൻ അവനെ മറന്നിട്ടില്ല! മറക്കാൻ എനിക്ക് കഴിയുകയുമില്ല, കാരണം എൻ്റെ ഒറ്റപ്പെട്ട ബാല്യത്തിന് നിറം നൽകിയവനാണ് അവൻ! എൻ്റെ മനസ്സിനെ ഏറ്റവും സ്വാധീനിച്ചവൻ
ഇത് മീര എന്ന സാധാരണ ഒരു യുവതിയുടെ കഥയാണ്. നമ്മുടെ ജീവിതത്തിലുടെ എത്ര എത്ര വ്യക്തികൾ കടന്നു പോകുന്നു! അതിൽ നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്ന എന്തും നമുക്ക് പ്രിയപ്പെട്ടതാണ്
ലോകാസമസ്തസുഖിനോഭവന്തു


നിള കെ എസ്സ്
VII ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ