ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ് -കവിത 2

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ് -കവിത

പോരാടുവാൻ നേരമായെന്ന് കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമ്മുക്ക് ഈ ദുരന്തത്തിൽ അലകടലിൽ നിന്ന് മുക്തി നേടാം...
ബന്ധങ്ങൾ വലുതാക്കാം അകലം പാലിച്ചു കൊണ്ട് മാരിയായ ഈ കാലത്തിൽ...
അല്പകാലം നാം അകന്നിരുന്നാൽ പരിഭവിക്കേണ്ട പിണങ്ങിടേണ്ട...
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചിടാം മടി കൂടാതെ...
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ ഒന്നിച്ചു മടിക്കാതെ പരിശ്രമിക്കാം...
നന്മകൾ നിറയ്കാം മാസ്കുകൾ ധരിച്ചുകൊണ്ട് രോഗ വിമുക്‌തി നേടാം...
പാവപെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല
എല്ലാവരും തുല്യരല്ലേ,
പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക...
നിങ്ങൾ തകർക്കുന്ന ഒരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ...
പരിഭവിക്കാതെ മേലുദ്യോഗസ്ഥർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാം...
ഒരിക്കൽ കൂടി ഒന്നിച്ചു കൈകോർത്തു നിന്നു കൊണ്ട് മഹാമാരിയെ തുരത്താം...

 

ഗോപിക എം
9 F ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത