ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കോറോണക്കാലത്തെ വിഷു -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലത്തെ വിഷു -കവിത

വിഷു വരും ഇനിയുമേറെ...
കാലങ്ങളും പോയി മറയും...
മാറ്റിവെക്കുന്നു ഞങ്ങൾ ഈ നിമിഷങ്ങൾ...
നാളെ തൻ നല്ലതാം നാളെയ്ക്കുവേണ്ടി...
വിഷുക്കണിക്കില്ല വർണാഭയിന്...
വേദനിചുഴലുന്ന ജനതതൻ
കണ്ണീരുനനവു മാത്രം
പിടക്കും ഹൃദയങ്ങൾ തന്നെ ചൂടു മാത്രം...
കോവിടുലച്ച ജന്മങ്ങൾ...
അതിരുകൾ മായ്ക്കുന്ന രോഗപ്പകർച്ചകൾ...
നൂറ്റാണ്ട് ഒരുക്കിയി കുടില നാളുകൾ...
പലരും പറഞ്ഞതും
ചരിത്രതാളിൽ കുറിച്ചതുമാം കഥ...
ഒരു നുറ്റാണ്ടകലെ പൊലിഞ്ഞ ജന്മങ്ങൾ
മഹാമാരിയിൽ മണ്ണടിഞ്ഞെ ത്രയോ
മനുഷ്യ ജന്മങ്ങൾ അന്നുപോലും...
നുറ്റാണ്ടിപ്പുറം വേട്ടയാടപ്പെടുന്നു നാം.
അക്കാലമിന്നു തിരിച്ചെത്തുന്നുവോ?
ശാസ്ത്രനേട്ടങ്ങൾ സൃഷ്ടികൾ തീർക്കുന്നു...
തല വരകൾമാറ്റുന്ന കാലം വന്നു...
പക്ഷേ നാം വിറങ്ങലിച്ചണിന്നു നിൽപ്പു...
 പ്രകൃതിയോ കാലമോ അധികാരം
തീർക്കുന്നനൊരാർത്തിയോ...
അറിയില്ല കോവിഡിൻ സൃഷ്ടാവിനെ...
അറിയില്ല നാളെ തൻനാടിന്റെ
 തലവര എന്താകുമെന്നും
പക്ഷെ നാം പൊരുതും.
നമ്മളും നമ്മുടെ ഒരുമയും
പിന്നെ ഈ ശാസ്ത്രനേട്ട ങ്ങളും ചേർന്നീ
കോവിഡിനെ നാം പിടിച്ചു കെട്ടും.
വിശ്വാസം ഏറെയുണ്ട് എനിക്ക് ഇന്നും ഈ
ഈ കാലവും കടന്നു പോകും...
നമ്മളും ഉണ്ടാകും ഒരുമിച്ച് നീങ്ങുവാൻ
ഒരു പുതിയ ലോകം പടുത്തി ടുവാൻ
സർവ്വ ചരാചരങ്ങൾക്കും
 സന്തോഷം തീർക്കുവാൻ...
കരുതും ആഘോഷങ്ങൾ
ഇതിലുമേറെ ഉണരുമീ നമ്മൾ
 ചേർത്തു നാം നിർത്തും.
പരസ്പരം ഒന്നായി ചിന്തകൾ ദുഷിയാതെ
കരുതലാകും.






 

അശ്വതി ബി ശിവൻ
IX ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത