ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണയുടേ കഥ- ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടേ കഥ- ലേഖനം

അമേരിക്കയിലെ " Talent "സ്‌കൂളിലേക്ക് കുട്ടികൾ എത്തുന്നു. വലിയ ആരവങ്ങളൊ ശബ്‌ദകോലാഹലങ്ങളോ കൂടാതെയാണ് അവർ എത്തുന്നത്. മിസ്സ് ഗ്രേസ് അഞ്ചാം തരം ക്ലാസ്സ് മുറിയിലേക്ക് പ്രവേശിച്ച ഉടനെ കുട്ടികൾ അവരെ അഭിവാദ്യം ചെയ്‌തു.മിസ്സ് ഗ്രേസ് അടിസ്ഥാനശാസ്ത്രം അധ്യാപികയാണ്.അന്ന് 'പകർച്ചവ്യാധികൾ 'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാഠഭാഗം ആയിരുന്നു പഠിക്കാൻ ഉണ്ടായിരുന്നത് .അതിന് ഒരു ആമുഖം എന്നോണം മിസ്സ് ഗ്രേസ് ചോദിച്ചു കുട്ടികളെ നിങ്ങൾക്ക് ഏതെല്ലാം പകർച്ചവ്യാധികളെ അറിയാം?ലില്ലി 'കൊറോണ വൈറസ് 'എന്ന് പറഞ്ഞു .ചിലർ അതിനെ പിന്താങ്ങി.എന്നാൽ മറ്റ് ചിലർക്ക് കേട്ട് കേൾവി മാത്രമേയുള്ളു.വേറെ കുറച്ച് കുട്ടികൾക്ക് കോറോണയെ പറ്റി യാതൊന്നും തന്നെ അറിയില്ല .ജാനറ്റ് ശബ്‌ദം താഴ്‌ത്തി ലില്ലിയോട് ചോദിച്ചു എന്താണ് ഈ കൊറോണ വൈറസ് ?ടീച്ചർ അവരുടെ സംഭാഷണം കേട്ടു എന്ന് തോന്നുന്നു .മിസ്സ് ഗ്രേസ് പറഞ്ഞു കുട്ടികളെ നാം ഇന്ന് കൊറോണ വൈറസിനെ പറ്റി ചർച്ച ചെയ്യാൻ പോകുന്നു .അതിലൂടെ നമുക്ക് പുതിയ ആശയങ്ങൾ ലഭിക്കും .എല്ലാവരും ടീച്ചറുടെ വാക്കുകൾക്കായി കൗതുകത്തോടെ കാതോർത്തിരുന്നു .മിസ്സ് ഗ്രേസ് പറഞ്ഞുതുടങ്ങി .

കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 എന്നത് ഇന്ന് ഈ ലോകത്ത് പലയിടത്തും പടർന്ന്പിടിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധിയാണ്, മഹാമാരിയാണ് .ഇത് ഒരു പാൻഡൊമിക് അസുഖമാണ് .കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നൊക്കെയാണ് .ഈ വൈറസ് SARSCOV2എന്ന അസുഖത്തിലേക്ക് നയിക്കുന്നു .കോവിഡ് 19 എന്ന പേര് നിർദേശിച്ചത് ലോകാരോഗ്യസംഘടനയാണ് .ടീച്ചർ ചൈനയിലല്ലേ ഇതിന്റെ പ്രഭവകേന്ദ്രം ?ലില്ലി ചോദിച്ചു .അതെ,ഞാൻ അത് പറയാൻ വിട്ടു പോയി .ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌ .ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് ഇത് .ലീവാൻ ലിയാങ് എന്ന വ്യക്തിയിലാണ് ആദ്യം ഈ വൈറസ് സ്ഥിരീകരിച്ചത് .ഈ വൈറസിനെ കണ്ടെത്തിയ ശാസ്ത്രജഞൻ നോവൽ കൊറോണ വൈറസ് എന്ന് നാമകരണം ചെയ്‌തു .ഇവിടെ നോവൽ എന്നാൽ ന്യൂ ,പുതിയത് എന്നൊക്കെയാണ് അർത്ഥം .നമുക്ക് അഭിമാനിക്കാം കുട്ടികളെ ഈ വൈറസിന് എതിരെയുള്ള MRNA-1273എന്ന ആദ്യ വാക്‌സിൻ കണ്ടുപിടിച്ചത് നമ്മുടെ രാജ്യമാണ് അമേരിക്ക .ടീച്ചർ...ഹാഗ്രിഡ് കൈയുയർത്തി .ഞാൻ എവിടെയോ വായിച്ചതുപോലെ ഓർക്കുന്നു കൊറോണ ഏതോ രാജ്യത്തിന്റെ കറൻസിയല്ലേ ?മിടുക്കൻ മിസ്സ് ഗ്രേസ് അഭിനന്ദിച്ചു ,ചെക്ക് റിപ്പബ്ലിക്ക് എന്ന രാജ്യത്തിന്റെ .ടീച്ചർ ഈ രോഗത്തെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് കുറച്ച് എളുപ്പ മാർഗങ്ങൾ പറഞ്ഞുതരുമോ ?തീർച്ചയായും എമിലി .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക .

ശരിയായ ഭക്ഷണക്രമത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കുക .ഇവ ശ്രദ്ധിച്ചാൽ തന്നെ നാം പകുതിയോളം സുരക്ഷിതരാണ് .അതുകൊണ്ട് ഞാൻ ഈ പറഞ്ഞത് നിങ്ങൾ പ്രാവർത്തീകമാക്കണം കേട്ടോ .കുട്ടികൾ എല്ലാവരും ശരിവച്ചു .പുറത്ത് ബെല്ല് മുഴങ്ങി ,അവർ ടീച്ചർക്ക് നന്ദി ചൊല്ലി .ആ കുഞ്ഞു മനസ്സുകളിൽ കൊറോണ വൈറസിനെ കുറിച്ചുള്ള അറിവുകൾ നിറഞ്ഞിരുന്നു .അവർ ജിജ്ഞാസുക്കളായി ,തുടർന്ന് വൈറസുകളെ പറ്റി വായിക്കാനും അന്വേഷിക്കാനും പഠിക്കാനും ആരംഭിച്ചു .മറ്റ് കൂട്ടുകാരുമായും മുതിർന്നവരുമായി അവർ സംവദിച്ചു .സ്കൂളിലും പരിസരപ്രദേശങ്ങളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .അങ്ങനെ അവർക്കാവുന്നവിധം കൊറോണ വൈറസിനെ പ്രതിരോധിക്കാനും അതിന് ഒരു അവസാനം കുറിക്കാനും തങ്ങൾക്കാവുന്നവണ്ണം പരിശ്രമിക്കാൻ ആ കുരുന്നുകൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു . </poem>

മമത മിത്രൻ
9.C ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം