ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കരുതലായി കരുതിനായി - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലായി കരുതിനായി - കവിത


                
തുരത്തുവിൻ....തുരത്തുവിൻ...
കൊറോണ എന്ന വ്യാധിയെ...
കരുതലായി കരുതിനായി
കൈ അകലം പാലിക്കാം
മനുഷ്യരാം നമ്മളെ
കാത്തു കാത്തു രക്ഷിക്കാൻ...
ധിരരാം പ്രവർത്തകർ
ആരോഗ്യപ്രവർത്തകർ
കരുതാലിനാം കൈകൾ
കോർക്കും നാടിന്റെ രക്ഷകർ.
ആർക്കുമാർക്കും ഒന്നുമൊന്നും
നഷ്ടമാകാതെ നോക്കാൻ
നമ്മളോട് ചേർന്ന് നിക്കും
പോലീസ് നമ്മുടെ പോലീസ്....
ജാതി മത ചിന്തകൾ
ഒന്നുമൊന്നും നോക്കിടാതെ
നാടിനായി പൊരുതും
നമ്മുടെ രാഷ്ട്രീയ പ്രവർത്തകർ...
നല്ല നാളെക്കായി...
നല്ല ചിന്തക്കായി...
നന്മ വന്നണയുവാൻ...
നമ്മൾക്കൊന്നായി...
പ്രാത്ഥിക്കാം...
                                                                                                       

 


സഞ്ജന ബാബു
VIII A ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത