അതിജീവിക്കുംനമ്മൾ കൊറോണയെ-ലേഖനം
കൊറോണ എന്ന മഹാരോഗം പിടിപെട്ടിരിക്കുന്ന ഈ വേളയിൽ നാം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക. ലോകമാസകലം ആകെ പടർന്നുകിടക്കുന്ന ഈ രോഗം ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുകയാണ്. നമുക്കെല്ലാവർക്കും ഇതിനെ ഈ ലോകത്തുനിന്നും തിരുത്താം. മരുന്നു കണ്ടുപിടിക്കാത്ത ഈ രോഗത്തെ തുരത്താൻ ആയി ഗവൺമെൻറ് നമുക്ക് കുറേ അധികം നിർദ്ദേശങ്ങൾ തന്നിരിക്കുന്നു .അതു പാലിച്ചു നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം. ഭീതി അല്ല ജാഗ്രത ആണ് വേണ്ടത്.
ശരീരദൂരം പാലിക്കാം മനസ്സുകൾ തമ്മിലുള്ള ബന്ധം മുറുകട്ടെ.കഴിവതും നാം പുറത്തു പോകാതിരിക്കുക. സാനിറ്ററസറുകളൊ ഹാൻവാഷൊ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കാം. പുറത്ത്പോകാതിരിക്കുക. അത്യാവശ്യമായിപുറത്തുപോകുമ്പോൾ മാസ്ക്കുകൾ ധരിക്കാം. അനാവശ്യമായ യാത്രകൾ ഒഴിവാക്കാം.ഇത്രയും നാൾ ജോലിത്തിരക്കുകൾ കൊണ്ട് പരസ്പരം മിണ്ടാൻ പോലും പറ്റാത്ത ഒത്തിരി കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകും. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺലോഡ് പ്രഖ്യാപിച്ചത് മൂലം എല്ലാവരും വീട്ടിൽ തന്നെ ഉണ്ട് ബന്ധങ്ങൾ മുറിക്കാനുള്ള ഒരു വലിയ അവസരമായി നമുക്കിതിനെ കാണാം. നമ്മുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള ഒരു അവസരമായി നമുക്കിതിനെ കാണാം. ടെക്നോളജികളുടെ വളർച്ചാ കാലമാണിത് അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ കഴിവുകൾ പുറത്തു കൊണ്ടുവരാം
ഇതെല്ലാം ചെയ്യുമ്പോഴും ഒന്നും നാം മറക്കരുത് നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി,നമ്മുടെ ലോകത്തിനുവേണ്ടി രാവെനൊ പകലെന്നോ ഇല്ലാതെ രോഗം പിടിപെടും എന്ന് പേടിച്ചിരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന നേഴ്സുമാർ ഡോക്ടർമാർ പോലീസ് ഓഫീസർ ആരോഗ്യപ്രവർത്തകർ എല്ലാവരും നമ്മുടെ ഈ ലോകത്ത് ഉണ്ട്. അവർക്കുവേണ്ടി ഒരു കാര്യം എങ്കിലും നമുക്ക് ചെയ്യാം.നാം എല്ലാ ദിവസവും അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. അവർക്ക് ഒരു മാരക രോഗം പടരാതിരിക്കാൻ അവരുടെ ആരോഗ്യം തൃപ്തികരം ആകാനും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കൊറോണ തുരത്താനുള്ള ഉള്ളസമയം അതിക്രമിച്ചിരികുകയാണ്. ഡൗൺ നിർദേശങ്ങൾ പാലിക്കാതെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നവർ ഒത്തിരി ഉണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ഇങ്ങനെ പുറത്തിറങ്ങുന്നവർ ഒന്ന് ഓർക്കുന്നില്ല എന്തിനാണ് പോലീസുകാർ ഇവരെ തടയുന്നത്. അവർക്കു വേണ്ടി ആണോ.അല്ല അത് നമുക്ക് വേണ്ടിയാണ് നമ്മുടെ ലോകത്തിന് വേണ്ടിയാണ് നിൽക്കുന്നത്. ജീവൻ പണയപ്പെടുത്തി നിൽക്കുന്ന ഈ പോലീസുകാരുടെ നിർദേശങ്ങൾ ഇനിയെങ്കിലും അനുസരിക്കാം. ജീവൻ വെടിഞ്ഞ പോരാട്ടം ആണ് അവർ നടത്തുന്നത്.
എല്ലാവരും ഒത്തൊരുമിച്ച് ഈ മഹാരോഗത്തെ നമ്മുടെ ലോകത്തുനിന്നും തുരത്താം.എന്നാൽ പ്രളയം വന്നപ്പോൾ രക്ഷാപ്രവർത്തനത്തിനായി ഒത്തിരി പേർ ഇറങ്ങി പ്രവർത്തിച്ചു.എന്നാൽ ഈ രോഗത്തിന് നമ്മൾ പുറത്തിറങ്ങാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്.കൂട്ടുകാരെ നമുക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് കൊറോണാ എന്ന മഹാരോഗത്തെ തുരത്താം.
നമുക്ക് ഏവർക്കും ഒരു പ്രതിജ്ഞ എടുക്കാം
stay safe stay home
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|