ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം - കഥ

അച്ഛാ, ഈ പൊന്നു കാണിച്ചു വച്ചിരിക്കുന്നത് കണ്ടോ? എന്റെ കരച്ചിൽ കേട്ട് അച്ഛൻ പുറത്തേക്ക് വന്നു. ഞാൻ ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു നിങ്ങൾക്ക് സംഭവം മനസ്സിലായില്ല അല്ലേ
രാവിലെ ഞാനും അനിയനും കൂടി പറമ്പിലൂടെ ചുറ്റി നടക്കുമ്പോഴാണ്, പൊന്നു.. അയ്യോ, ഞാൻ പൊന്നുവിനെ പരിചയപ്പെടുത്താൻ മറന്നു. അപ്പുറത്തെ വീട്ടിലെ രമ ചേച്ചിയുടെ പുന്നാര ആട്ടിൻകുട്ടി പുള്ളിക്കാരത്തി എന്റെ റോസാ ചെടി നിന്നു തിന്നുകയാണ്, എന്നെ കണ്ടതും അവൾ ഓടിക്കളഞ്ഞു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല പിന്നെ അതിനു ചുറ്റും ഒരു വേലി കെട്ടി

അച്ഛൻ പറഞ്ഞു റോസ് വീണ്ടും കിളിർക്കും, നമ്മുടെ ജീവിതം പോലെ.. അന്നും പതിവുപോലെ ഞാൻ എഴുന്നേറ്റത് റോസ് നോക്കാനാണ്. ഓ.....

അച്ഛൻ പറഞ്ഞത് ശരിയാണ് , റോസയിൽ ചെറിയ ഇലകൾ വന്നു തുടങ്ങിയിരിക്കുന്നു. മനസ്സിൽ ഒരു കുളിർ തെന്നൽ

ആരോടെങ്കിലും വിളിച്ചു പറയണമെന്ന് തോന്നി അതേ ജീവിതം വീണ്ടും തളിർത്തു വരുവാൻ ക്ഷമയോടെ കാത്തിരിക്കുക അതിനായി നാം ഓരോരുത്തരും" കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക ' "വീട്ടിൽ ഇരിക്കൂ " റോസാച്ചെടി പോലെ വീണ്ടും തളിർക്കുമെന്ന ശുഭ പ്രതീക്ഷയോടെ


ദേവീകൃഷ്ണ. എസ്സ്
VIII H ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ