ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/കൊറോണ ഒരു ചിന്താശകലം -ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ചിന്താശകലം -ലേഖനം

ഒരു വേനലവധി കൂടി കടന്നു പോകുന്നു.ഇത് വെറുമൊരവധിയല്ല ചിന്തിക്കാനുള്ള സമയമാണെല്ലാവർക്കും. നമ്മൾ ജൈവായുധം പ്രയോഗിച്ചും, ആയുധമുണ്ടാക്കിയും, യുദ്ധം ചെയ്തും, കീഴ്പ്പെടുത്തിയും, നശിപ്പിച്ചും എന്ത് നേടി? ഞാൻ ലോകത്തിൻ്റെ അധിപനാണെന്ന് ഉറക്കെ പറഞ്ഞവരെല്ലാം ഒരു മഹാരോഗത്തിൽ നിന്നും രക്ഷനേടാൻ പരക്കം പായുന്നു.
മനുഷ്യൻ എത്ര ചെറുതാണെന്ന് അവനുതന്നെ അറിയില്ല, പൊട്ടക്കിണറ്റിലെ തവളയെപ്പോലെ അവൻ മദിച്ചു നടക്കുന്നു എന്നാൽ വിശാലമായ ആകാശം ഒരിക്കൽ അവനു മുമ്പിൽ തുറക്കപ്പെടും ചിന്തിക്കാനുള്ള അവസരം അവന് ലഭിക്കും., ഒരു പക്ഷേ ആ അവസരം ഇതായിരിക്കാം.ഇത് ലോകത്തിൻ്റെ അവസാനമല്ല പക്ഷേ ഇതു നമ്മെ പലതും പഠിപ്പിക്കുന്നു, മനുഷ്യൻ്റെ ക്രൂരതയേയും, മതവിവേചനത്തേയും എല്ലാം ഈ രോഗം നശിപ്പിക്കുന്നു. ഈ രോഗത്തെ നേരിടാൻ ഒരേയൊരു വഴിയേയുള്ളു സ്നേഹം, സഹാനുഭൂതി. ഒറ്റയ്ക്ക് ആർക്കും നിലനിൽപ്പില്ല എന്നതാണ് സത്യം.
ഈ മഹാമാരിയെ നേരിടാൻ സ്നേഹത്തിന് കഴിയും.സ്നേഹത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകൾ മഹാമാരിയുടെ കറുത്തമറ നീക്കി വീണ്ടും മേഘാവൃതമായ ഈ ആകാശത്തിൽ പ്രത്യക്ഷപ്പെടട്ടെ... വേനലിലെ കുളിർമഴ പോലെ മഹാമാരിയുടെ കരങ്ങളിലമരുന്ന ഭൂമിയെ രക്ഷിക്കാൻ സൗഹൃദത്തിൻ്റേയും സഹാനുഭൂതിയുടേയും കുളിർമഴ ഇവിടെ പെയ്യട്ടെ..... ഈ നിമിഷവും കടന്നു പോവും ലോകം മുഴുവൻ ശാന്തി പടരട്ടെ....



സ്നേഹിത ഹരിലാൽ
VII B ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം