ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/അറിയാത്ത അയൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
അറിയാത്ത അയൽക്കാർ

ചെഞ്ചുവപ്പിൽ മുങ്ങി സൂര്യൻ കിഴക്കുദിച്ചു. സൂര്യന് ലൊക്ഡൗൺ എന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കാൻ പറ്റില്ലല്ലൊ. കൊറോണ ഭീതിയിലാണ് നാട്. സമ്പൂർണ്ണ ലോക്ഡൗൺ. പുറത്തിറങ്ങാൻ സാധിക്കില്ല. അതുകൊണ്ട് ശ്രീകുട്ടി രാവിലെ എഴുന്നെറ്റു കഴിഞ്ഞാൽ പുസ്തകവായനയിലൂടെയാണ് സമയം കളയുന്നത്.തന്റെ അച്ഛന്റെ പണ്ടത്തെ പുസ്തകങ്ങൾ ആണ്. അച്ഛൻ നന്നായി പുസ്തകം വായിക്കുമായിരുന്നു.എന്നാൽ പുസ്തകങ്ങൾ വാങ്ങാനുള്ള പണം അയാളുടെ പക്കൽ ഇല്ലായിരുന്നു. എന്നാലും അല്ലറ ചില്ലറ പണികൾ ചെയ്യ്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് അയാൾ പുസ്തകങ്ങൾ വാങ്ങിച്ചു വായിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പഠിക്കാൻ സാധിച്ചില്ല. അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു.എന്നാലും തന്റെ കുല തൊഴിലായ ആശാരി പണി പഠിച്ചു. അതിൽ വിദഗ്ദൻ ആയി.അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അയാൾ കുടുംബത്തെ പോറ്റി.എന്നാൽ ലോക്ഡൗൺ ആയതോടെ അതും നിന്നു. ഇപ്പോൾ ആ കുടുംബം റേഷൻ അരിയേയും ശ്രീ കുട്ടിയുടെ പച്ചക്കറിത്തോട്ടത്തേയുമാണ് ആശ്രയിക്കുന്നത്. എന്നാൽ എത്ര കാലമിങ്ങനെ?മിക്ക ദിവസവും ഒരുനേരമേ അവർ ഉണ്ണുള്ളൂ....

‌‌‌‌ശ്രീകുട്ടിക്ക് ഒരു കൂട്ടുകാരിയുണ്ട്. സോണിയ.അവളുടെ അച്ഛൻ ഒരു പ്രശസ്ത ജനപ്രതിനിധിയാണ് അതിനാൽ അവൾക്ക് ആവശ്യത്തിലേറെ സൗകര്യങ്ങളുണ്ട്.ടി.വി,ടാബ്,ഫോൺ, കംപ്യൂട്ടർ എന്നിവയുടെ മുമ്പിൽ അവളുടെ സമയം പോകുന്നു.അവൾക്ക് ഓരോ ദിവസവും വെറൈറ്റി ഫുഡ് വേണം. രണ്ടുദിവസം അടുപ്പിച്ച് സാമ്പാറാണെങ്കിൽ അവൾ ഭക്ഷണം കഴിക്കില്ല.അതിനെന്താ....അവളുടെ വീട്ടിൽ ഒരു ലേയ്സ് കട തന്നെയില്ലെ..ആ വീടിന്റെ തൊട്ടപ്പുറത്താണ് ശ്രീകുട്ടിയുടെ വീട്


ഒരു ദിവസം രാവിലെ പതിവുപോലെ പുറത്തേക്ക് വന്ന ശ്രീകുട്ടിയെ വരവേറ്റത് ഒരു സങ്കടകരമായ കാഴ്ച ആയിരുന്നു . സാധാരണ ശ്രീകുട്ടി ഭക്ഷണം ചോദിക്കാറില്ല,കാരണം ഭക്ഷണം ഇല്ലെങ്കിൽ അമ്മയ്ക്കും അച്ഛനും വിഷമമാകും അതുകൊണ്ട് അവൾ ഇന്നും ഒന്നും കഴിച്ചില്ല. അപ്പോഴാണ് സോണിയായുടെ വീട്ടിൽ നിന്നും ഒരു പാത്രം നിറയെ ചോറു കളഞ്ഞത് കണ്ടത് . അവൾക്കും അവളുടെ അച്ഛനും അമ്മയ്ക്കും ഒരു നേരം ഉണ്ണാനുള്ള ചോറ് ഉണ്ടായിരുന്നു അത്. പെട്ടെന്ന് അവൾ വീട്ടിലേയ്ക്ക് ഓടി . നടന്നതെല്ലാം അവൾ അമ്മയോട് പറഞ്ഞു. അവളുടെ അമ്മ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് വിഷുവാണ്.അമ്മ ഒരു പാത്രവുമായി സോണിയയുടെ വീട്ടിലേക്ക് പോകുന്നത് ശ്രീക്കുട്ടി കണ്ടു. എന്താണെന്ന് അവൾ ചോദിച്ചു."നാളെ വിഷുവല്ലേ മോളേ നാഴിയരി അപ്പുറത്തു നിന്നും വാങ്ങാം " ."വേണ്ടമ്മേ പറമ്പിൽ മരച്ചീനിയില്ലേ അത് മതി " " മോൾ എത്രനാളായി ചോറ് കഴിച്ചിട്ട് ?" "സാരമില്ല അമ്മേ , അമ്മ അകത്തേയ്ക്ക് ചെല്ലൂ"

പിറ്റേന്ന് രാവിലെ ആരോ വിളിച്ചു. ശ്രീക്കുട്ടീ..... അവൾ ഞെട്ടി.. കണ്ണ് തുറക്കുവാൻ പറ്റിയില്ല. ആരോ കണ്ണ് മൂടിയിരിക്കുന്നു. അവളെ പതിയെ എഴുന്നേൽപ്പിച്ച് കുറച്ച് നടത്തിച്ചു. അമ്മയല്ല..... അച്ഛനല്ല..... പിന്നെയാരാ............. പൂജാമുറിയുടെ മുന്നിൽ നിന്നും കണ്ണുകൾ തുറന്നു ചുവപ്പ് കണികകൾ കണ്ണിലേയ്ക്ക് തുളച്ച് കയറുന്നത് പോലെ .... ജ്വലിച്ചിരിക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിൽ അവൾ കണ്ടു.......... അവളുടെ കൃഷ്ണവിഗ്രഹം .. അതിന് താഴെയായി ഒരു ഉരുളിയിൽ അരി .. പഴങ്ങൾ... വാൽക്കണ്ണാടി... സ്വർണ്ണമാല... കണിക്കൊന്ന... കണിവെള്ളരി.. മുണ്ട്.... എന്നിങ്ങനെ ഒരു കണിയ്ക്ക് വേണ്ടത് എല്ലാം ഉണ്ടായിരുന്നു. അതേ ഇത്ര മനോഹരമായ ഒരു കണി അവൾ ഇതുവരെ കണ്ടിട്ടില്ല. പെട്ടെന്ന് അവൾ ചിന്തകളിൽ നിന്നും ഉണർന്നു. ആരാണിത് ചെയ്തത് ? പുറകിലേയ്ക്ക് നോക്കിയപ്പോൾ തന്റെ ഉറ്റ കൂട്ടുകാരി സോണിയ.... അതെ.... സോണിയ.... അടുക്കളയിൽ നിന്ന നല്ല പായസത്തിന്റെ മണം . അവിടേയ്ക്ക് എത്തി നോക്കിയപ്പോൾ ഒരു സദ്യയ്ക്ക് വേണ്ട കറികളൊക്കെ തയ്യാറാകുന്നു. ഇതെന്ത് മറിമായം സോണിയ അവളേയും കൂട്ടി പുറത്തേയ്ക്ക് പോയി. ഇന്നലെ അവളുടേയും അമ്മയുടേയും സംഭാഷണം സോണിയ കേട്ടിരുന്നു. വിശപ്പ്കാരണം ശ്രീക്കുട്ടി നേരത്തെ ഉറങ്ങി യായിരുന്നു.സോണിയ എല്ലാ സാധനങ്ങളുമായി ശ്രീകുട്ടിയുടെ വീട്ടിൽ വന്നു."അങ്ങനെയാണ് ഇങ്ങനെയൊക്കെയയത്"- സോണിയ പറഞ്ഞു. ശ്രീ കുട്ടിക്ക് സന്തോഷമടക്കാനായില്ല..അവർ ഒരുമിച്ച് സദ്യയുണ്ടു.പിന്നീട് ഒരിക്കലും ശ്രീകുട്ടിക്ക് പട്ടിണി കിടക്കേണ്ടിവന്നിട്ടില്ല. കാരണം അവളെ അറിയാത്ത അയൽക്കാരിയിൽ നിന്നും അവളെ അറിയുന്ന അയൽക്കാരിയായി സോണിയ മാറി.

പ്രാർത്ഥന സുരേഷ്
8 എച്ച് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ