ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കികൊണ്ടിരിക്കുന്ന നാളുകളാണ് ഇപ്പോൾ .നാം ജീവിക്കുന്ന പരിസരവും അതിലെ ചുറ്റുപാടുകളും സംരക്ഷിച്ചു കൊണ്ട് മാത്രമേ ആരോഗ്യത്തോടെയുള്ള ഒരു നല്ല ജീവിതം നയിക്കാൻ നമുക്ക് സാധിക്കു എന്ന സത്യം നാം തിരിച്ചറിഞ്ഞു കഴിഞ്ഞു .നാം ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപിന് നല്ല ഒരു പരിസ്ഥിതി ആവശ്യമാണ് .പ്രകൃതിയുമായി ഇണങ്ങി ചേർന്നാണ് മനുഷ്യൻ ജീവിച്ചിരുന്നത് .എന്നാൽ ഇപ്പോൾ നമ്മുടെ ചുറ്റുപാടുകൾ മലിനമായിക്കൊണ്ടിരിക്കുന്നു .മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞും ,പ്ലാസ്റ്റിക്കും ചപ്പുചവറുകളും കത്തിച്ചും ഒക്കെ ജലവും ,വായുവും ,പരിസ്ഥിതിയും മലിനമാകുകയും വിവിധ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു .രോഗങ്ങളിൽനിന്നെല്ലാം രക്ഷ നേടുന്നതിന് നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു .നമ്മുടെ വീട്ടിൽ നിന്ന് തന്നെ ഇത് ആരംഭിക്കണം .വീട്ടിലെ പ്ലാസ്റ്റിക്കുകൾ ,ചപ്പുചവറുകൾ തുടങ്ങിയവ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്കരിക്കുകയോ ,സംസ്കരണ സംവിധാനങ്ങൾക്ക് കൈമാറുകയോ ചെയ്യണം .നമ്മുടെ വീട്ടിൽ ചെടികളും ,മരങ്ങളും ,ഫലവൃക്ഷങ്ങളുമൊക്കെ വച്ചുപിടിപ്പിക്കണം .ഈ അവധിക്കാലത്തു വീട്ടിൽ നല്ല ഒരു കൃഷിത്തോട്ടമുണ്ടാക്കാം .പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയാകാം .മാനവരാശിയുടെ നിലനിൽപ്പിനായുള്ള നല്ല ദിനങ്ങൾക്കായി ഈ കൊറോണക്കാലം ഫലപ്രദമായി ചിലവഴിക്കാം .

അരുന്ധതി എം എസ്
2 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം