ഗവ എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണ- എങ്ങനെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ- എങ്ങനെ നേരിടാം

ലോകം ഭയപ്പെട്ട ഒരു മാരക രോഗമാണ് കൊറോണ. ചൈനയിലെ വുഹാനിൽ ആണിത് ആദ്യം ഉണ്ടായത്. ഈ മഹാരോഗം മൂലം നിരവധി ആളുകൾ മരിച്ചു. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഈ രോഗം പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇതിനൊരു പ്രതിവിധിയായി ചെയ്ത് വരുന്നത് കൈ കഴുകലും മുഖാവരണം ധരിക്കലും സാമൂഹ്യ അകലം പാലിക്കലുമാണ്. കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് നന്നായി കഴുകുക. വീടിന് പുറത്തിറങ്ങുകയും ആളുകളുമായി ബന്ധപ്പെടാതിരിക്കുകയും ചെയ്യുക. ആരോഗ്യവകുപ്പിന്റെയും ക്രമസമാധാന പാലക്കാരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കുക. കൂട്ടം കൂടി നടക്കാതിരിക്കുക. സാമൂഹ്യ അകലം പാലിക്കുക. "അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഒത്തൊരുമയോടെ സാമൂഹ്യ അകാലത്തിലൂടെ കൊറോണയെ നേരിടാം "

അരുണിമ കെ ആർ
4 A ഗവ എൽ പി എസ് മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം