ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വംപാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വം പാലിക്കാം

നമ്മുടെ ജീവിതത്തിൽ മുഖ്യ ഘടകമാണ് ശുചിത്വം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യശീലമാണ് വൃത്തി . മനുഷ്യന്റെ അശ്രദ്ധയാണ് അസുഖങ്ങൾ ഉണ്ടാക്കുന്നത്.പഴങ്ങൾ, പച്ചക്കറികൾ ,മുട്ട, മത്സ്യം,ഇറച്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.അതുവഴി ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കാം.മനുഷ്യൻ ഒരിക്കലും കൃത്രിമ ആഹാരങ്ങൾ ഫാസ്റ്റ് ഫുഡ് റോഡ് എന്നിവയുടെ പുറകെ പോകരുത്.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.നാമെല്ലാവരും ശുചിത്വം പാലിക്കാൻ തീരുമാനിച്ചാൽ തന്നെ നമ്മുടെ നാടിനെ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കാൻ കഴിയും.മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലമാണ് ആണ് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് .ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ എല്ലാം തന്നെ അധിക വിളവിനായി ചേർക്കുന്ന വിഷങ്ങൾ ഉണ്ട്.ആദിമ മനുഷ്യർക്ക് അസുഖങ്ങൾ കുറവായിരുന്നു.ഇപ്പോൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലുംഅസുഖമാണ്.ഇതിന് കാരണം നമ്മുടെ ആഹാരം.വിഷ രഹിതമായ ആഹാരം കഴിക്കൂ ആരോഗ്യം കാത്തുസൂക്ഷിക്കൂ.ശുചിത്വ ശീലങ്ങൾ പാലിക്കൂ .നല്ലൊരു നാളേക്കായി നാമെല്ലാവരും ഒരുമിച്ചു കൈ കോർത്ത് മുന്നേറാം.

അഫ്‍നാൻ
3 സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം