ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നമ്മ‍ുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മ‍ുടെ പരിസ്ഥിതി

കൂട്ടുകാരേ,

        നാം എല്ലാവരും ജീവിക്കുന്നത് ഭൂമിയിലാണ് ഇവിടെ എന്തെല്ലാം തരത്തിലുള്ള അത്ഭുതങ്ങളാണ് നിത്യവും നടക്കുന്നത് മലകൾ, പുഴകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിങ്ങനെ എത്ര എത്ര മനോഹരമായ കാഴ്ചകളാണ് പരിസ്ഥിതിയിൽ കാണാനുള്ളത് .
        എന്റെ അധ്യാപകരും വീട്ടിലുള്ള മുതിർന്നവരും പരിസ്ഥിതിയെ കുറിച്ച് വളരെ രസകരമായ വിവരങ്ങളാണ് പറഞ്ഞു തന്നിട്ടുള്ളത്. എന്നാൽ ഇന്നാകട്ടെ അവയെല്ലാം ഒരു ഓർമപ്പെടുത്തൽ മാത്രമാണെന്ന് മനസിലാക്കാൻ കഴിഞ്ഞു.
    നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നത് നാം മനുഷ്യർ തന്നെയാണ്. ഇന്ന് കുന്നുകളും മലകളും JCB പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് വൻകിട കെട്ടിടങ്ങൾ പണിയുന്നു. പുഴകൾ പോലുള്ള ജലാശയങ്ങളിൽ നിന്നാകട്ടെ മണലൂറ്റി മാറ്റുകയും മാലിന്യങ്ങൾ നിറക്കുകയും ചെയ്യുന്നു.അതു വഴി ശുദ്ധജലവും വലിയൊരു മത്സ്യസമ്പത്തു മാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. വയലേലകളും ഓല മേഞ്ഞ വീടും ജലാശയങ്ങളും കാളവണ്ടികളും ഞാറുനടീലും കൊയ്ത്തുഉത്സവവും ഇവക്ക് താളമേകുന്ന നാടൻ പാട്ടുകൾ പോലും ഇന്ന് അന്യമാണ്. കമ്പ്യൂട്ടർ വഴിയും ഫോട്ടോകൾ വഴിയുമുള്ള പരിചയപ്പെടുത്തലുമെല്ലാം ഓർമയായി മാറിക്കഴിഞ്ഞു. പാളയും ചേമ്പിലയുമെല്ലാം മനുഷ്യന്റെ ഭാഗമായിരുന്നു
      എന്നാൽ ഇന്നാകട്ടെ ആഹാരസാധനങ്ങൾ വാങ്ങുന്നത് മുതൽ കളിക്കോപ്പുകൾ വരെ പ്ലാസ്റ്റിക് കൈയ്യടക്കിക്കഴിഞ്ഞു. എന്നിട്ടോ അത് നമ്മുടെ പരിസ്ഥിതിയിലേക്ക് വലിച്ചെറിയുന്നു അതുമൂലം പരിസ്ഥിതി മലിനപ്പെടുന്നു
     അത്യാധുനിക സംസ്കാരത്തിന്റെ വളർച്ചയോടെ ആർക്കും തന്നെ സമയം ഇല്ലാതെയായി. എല്ലാവരും മൊബൈൽ ഫോണിനും ടി.വിക്കും അടിമയായി കൊണ്ടിരിക്കുന്നു.
   പരിസ്ഥിതിയിൽ മാലിന്യങ്ങൾ കൂമ്പാരങ്ങൾ ആയതോടെ ഇന്ന് നമ്മുടെ സമൂഹത്തിൽ പല വിധത്തിലുള്ള രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു അതിനുദാഹരണമാണ് എലിപ്പനി ,H1N1,നിപ തുടങ്ങിയവ
    ഇന്ന് നമ്മുടെ ലോകം വലിയൊരു അപകടത്തിലാണ് കൊറോണ എന്ന വൈറസിന്റെ പിടിയിൽ. കോവിഡ് 19 എന്ന രോഗം മനുഷ്യനെ കീഴ്പ്പെടുത്തിയപ്പോൾ ലോകമെങ്ങും ലോക് ഡൗണിലായി.പരീക്ഷകൾ പലതും വേണ്ടെന്നു വച്ചു ചിലത് മാറ്റിവച്ചു. അധ്യാപകരോടോ കൂട്ടുകാരോടോ യാത്ര ചോദിക്കാതെ പതിവുപോലെ വീട്ടിലെത്തിയപ്പോൾ അറിഞ്ഞതോ ഇനി മുതൽ കുറച്ചു നാൾ പുറത്തിറങ്ങാൻ പാടില്ലെന്ന്. ദു:ഖത്തിന്റെ ഈ നാളുകളിൽ നമ്മുടെ പരിസ്ഥിതിക്ക് ഒരു പാട് മാറ്റങ്ങൾ ഉണ്ടായി പല നഗരങ്ങളിലെയും പുകമലിനീകരണം ഒഴിവായി അന്തരീക്ഷം തെളിഞ്ഞു, നദികളിലൂടെ ഒഴുകി എത്തുന്ന മാലിന്യങ്ങൾ കുറഞ്ഞു. എന്തായാലും നമുക്ക് പ്രാർത്ഥിക്കാം ഇനിയൊരു മഹാമാരി വരുത്തരുതേ എന്ന്. കോവിഡ് 19 മൂലം മരിച്ചവരെ ഓർത്തുകൊണ്ട് നമുക്ക് പ്രതിജ്ഞ ചെയ്യാം നമ്മുടെ പരിസ്ഥിതി നമുക്കു തന്നെ സംരക്ഷിക്കാമെന്നും!
ഗൗതം.ആർ
2 എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം