ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ് 19

കൊറോണ എന്ന കോവിട് 19 അമ്മുകുട്ടി എന്നത്തേയും പോലെ രാവിലെ ഉണർന്നു. സ്കൂളിലേക്ക് പോകുന്നതിനായി റെഡിയാവണം. അമ്മുകുട്ടി 2ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. അമ്മയോട് അവൾ പറഞ്ഞു എന്നെ ഒരുക്കിതാ അമ്മേ അപ്പോൾ അമ്മ പറഞ്ഞു ഇന്ന് സ്കൂളിൽ പോകേണ്ട ഇനി ഒരു അറിയിപ്പുകിട്ടിയിട്ടു പോയാൽ മതി. അമ്മുക്കുട്ടി ചോദിച്ചു അതെന്താ അമ്മേ. എന്നാൽ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അച്ഛൻ അമ്മുകുട്ടിയെ അടുത്തേക്ക് വിളിച്ചു. എന്താ അച്ഛാ അമ്മുകുട്ടി അച്ഛന്റെ അടുത്തേക്ക് ചെന്നു. അച്ഛൻ അവളോട് പറഞ്ഞു കൊറോണ വൈറസ് ലോകം മുഴുവൻ വ്യവിച്ചിരിക്കുകയാണ്.അത് നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു അതിനാൽ ഗവണ്മെന്റ് കുറച്ചുനാള് സ്കൂളുകൾക്ക് അവധി പ്രകവിച്ചിരിക്കുന്നു. അപ്പോൾ അമ്മുകുട്ടി അച്ഛനോട് ചോദിച്ചു അച്ഛാ കൊറോണ അഥവാ കോവിട് 19 എന്താ. അച്ഛൻ പറഞ്ഞു കൊറോണ എന്നാൽ ഒരു വൈറസാണ് മോളെ. ഇ വൈറസ് പരത്തുന്ന രോഗമാണ് കോവിട് 19.ഇത് ആദ്യമായ് കണ്ട് തുടങ്ങിയത് ചൈനയിലാണ് ഇത് പരസ്പര സമ്പർക്കത്തിലൂടെ പകരുന്ന രോഗമാണ്. അതെങ്ങനെയാ അച്ഛാ അമ്മുകുട്ടി ചോദിച്ചു നമ്മൾ രോഗം ഉള്ളവരോട് സംസാരിക്കുകയോ സ്പർശിക്കുകയോ ചെയ്യിതൽ ആ വ്യക്തിയുടെ വായിൽ നിന്നോ മുക്കിൽ നിന്നോ കണ്ണിൽ നിന്നോ നമ്മുക്ക് രോഗം പകരും അപ്പോൾ അമ്മുക്കുട്ടി ചോദിച്ചു സ്കിൻ ലൂടെയും രോഗം പകരുമോ അച്ഛാ. ഇല്ല മോളെ അച്ഛൻ പറഞ്ഞു പിന്നെ എങ്ങനെ അച്ഛാ സ്പർശനത്തിലൂടെ പകരുന്നത്. അച്ഛൻ വിശദികരിച്ചു രോഗം ഉള്ള ഒരാളുടെ കൈകളിൽ പത്തു മുതൽ ഇരുപതു മിനിറ്റ് വരെ അണുക്കൾ കാണും രോഗം ഉള്ള വ്യക്തിയുടെ കയ്യിൽ നമ്മൾ സ്പർശിക്കു മ്പോൾ നമ്മുടെ കയ്യിൽ പറ്റുകയും ആ കയ്യ് കൊണ്ട് നമ്മുടെ മൂക്കിലോ വയ്യിലോ സ്പർശിക്കുമ്പോൾ രോഗാണു നമ്മുടെ ഉള്ളിൽ രോഗാണു കടക്കുന്നു അതുപോലെ രോഗമുള്ള വ്യക്തിയുടെ വസ്ത്രത്തിൽ എട്ടുമിനിറ്റ് രോഗാണു നിലനിൽകാൻ സാധ്യത ഉണ്ട് അച്ഛൻ പറഞ്ഞു പെട്ടന്ന് അവൾ മുത്തശ്ശന്റെ അടുത്തേക്ക് പോയി മുത്തശ്ശൻ ടീവി വാർത്ത കാണുകയായിരുന്നു. അമ്മുക്കുട്ടിയും വാർത്തപറയുന്നത് ശ്രദ്ധപൂർവം കേട്ടു. അപ്പോൾ 80 വയസുള്ള ഒരു വൃദ്ധൻ കൊറോണ ബാധിച്ചു മരിച്ചു എന്നു പറയുന്നത് കേട്ടു. അവൾ തിരിച്ചു അച്ചന്റെ അരികിലേക്ക് വന്നു. കോവിട് 19 വന്നാൽ നമ്മൾ മരിക്കുമോ അച്ഛാ അവൾ ചോദിച്ചു. ഇല്ല മോളെ എന്താ. വാർത്തയിൽ പറയുന്നത് കേട്ടു അമ്മുകുട്ടി പറഞ്ഞു പേടിക്കണ്ട മോളെ മുൻകരുതലും ശുചിത്വവ‍ുമാണ് വേണ്ടത് അച്ഛൻ പറഞ്ഞു. ഇ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല പ്രതിരോധശേഷി ഇല്ലാത്തതിനാലും 60വയസിനു മുകളിൽ പ്രായം ഉള്ളതിനാലും. ബിപി. ഡയബെറ്റിസ് എന്നീ രോഗങ്ങൾ ഉള്ളതിനാലുമാണ് ആ വ്യക്തി മരിച്ചത്. രോഗ പ്രതിരോധശേഷി കൂടുതലുള്ള വരിൽ രോഗം കുറയുകതന്നെ ചെയ്യും.

അന‍ൂശ്രീ
2 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ