ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ലോകംനടുങ്ങി ................ നാം വിജയിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ലോകംനടുങ്ങി ................ നാം വിജയിച്ചു


ലോകമൊന്നാകെ കൊറോണ എന്ന മഹാവ്യാധിയെ നേരിടുകയാണ് . നമ്മളെല്ലാം അതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണ് . നമ്മൾ സാമൂഹിക അകലം പാലിക്കേണ്ടതാണ് . കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക . എല്ലാപേരും വീട്ടിൽ തന്നെ ഇരിക്കുക . പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക . കേരളത്തിൽ ആദ്യമായി കൊറോണ റിപ്പോർട്ട്‌ ചെയ്തത് തൃശ്ശൂർ ജില്ലയിൽ ആണ് . ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കാസർഗോഡ് , കണ്ണൂർ , കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളിൽ ആണ് . ഈ രോഗം റിപ്പോർട്ട്‌ ചെയ്തപ്പോൾ തന്നെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഇടപെടൽ കൊണ്ട് ഇതിനെ നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു . ലോക്ഡൗൺ പ്രഖ്യാപനം ഇതിനു വളരെ സഹായിച്ചു . പല രാജ്യങ്ങളിലും ഇത് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് . അവിടെ രോഗബാധിതരുടെയും മരണപെടുന്നവരുടെയും എണ്ണം ഓരോദിവസം കഴിയുംതോറും കൂടുകയാണ് . നമ്മൾ ഈ രോഗത്തെ പേടിക്കുക അല്ല വേണ്ടത് മറിച്ചു ജാഗ്രതയാണ് വേണ്ടത് . കൂട്ടുകാരെ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം ഈ മഹാവ്യാധിക്കെതിരെ . കീർത്തന . എ . എസ് നാല് സി

കീർത്തന . എ . എസ്
നാല് സി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം