ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ഭയക്കണ്ട വീട്ടിലിരുന്ന് പ്രതിരോധുക്കാം......

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കണ്ട വീട്ടിലിരുന്ന് പ്രതിരോധുക്കാം.....


ലോകമെമ്പാടും കൊറോണ എന്ന മഹാമാരി പടർന്ന് പിടിച്ചിരിക്കുകയാണ് . അതുകാരണം സ്കൂളിൽ പഠിത്തമോ,പരീക്ഷയോ ഒന്നും തന്നെ ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് പഠനോത്സവം മാത്രമായിരുന്നു. ആനിവേഴ്സറി യ്ക്ക് വേണ്ടി പഠിച്ച ഡാൻസും,നാടകവും വെറുതെയായി. അടുത്ത വർഷം അതൊന്നും കളിക്കാൻ പറ്റില്ല, കാരണം ഞങ്ങൾ എല്ലാവരുംഅഞ്ചാം ക്ളാസിലേക്ക് പോവുകയാണ് . പലരും പല സ്കൂളുകളിൽ ആയിരിക്കും. ലോക്ക്ഡൗൺ വന്നപ്പോൾ ആദ്യമൊക്കെ വളരെയധികം സന്തോഷമായിരുന്നു,കാരണം അച്ഛനും, ചേച്ചിയും യാതൊരു തിരക്കുമില്ലാതെ വീട്ടിൽ തന്നെ കാണുമല്ലോ അവരോടൊപ്പം കളിക്കാം എന്നൊക്കെയാണ്‌ കരുതിയത് . പക്ഷേ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ സംഗതി ബോറായി തുടങ്ങി. വിചാരിച്ചതിൻ്റെ അത്ര സുഖമൊന്നും ഉണ്ടായില്ല, കൂട്ടുകാരെയും,ടീച്ചർമാരെയും ഒരുപാട് മിസ് ചെയ്യുന്നു.പിന്നെ ആകെയുള്ള ആശ്വാസം അച്ചൻ്റെ ഫോണിൽ ഫേസ്ബുക്കിലൂടെ ശ്യാം സാറിന്റെ പാട്ടും, ബീന ടീച്ചറുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം കാണാൻ കഴിയുന്നു എന്നതാണ് . ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഏകഗുണം അച്ഛനും, ചേച്ചിയും, ഞാനും കൃഷിപ്പണി തുടങ്ങി. പച്ചക്കറി വിത്തുകൾ നട്ടു. പിന്നെ കാരംസ് കളിക്കും,ടിവി കാണും,ചിലപ്പോൾ പോയിരുന്ന് പടം വരയ്ക്കും.ഇത്രയൊക്കെയേ ഉള്ളൂ........ എല്ലാപേരും സർക്കാരും,ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കണം.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം,സാമൂഹ്യ അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭയമല്ല....വേണ്ടത് ജാഗ്രത യാണ് . അശ്വതി കാർത്തിക നാല് ബ

അശ്വതി കാർത്തിക
നാല് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം