അമ്മുവിന്റെ സ്വപ്നം
അമ്മുവിന് എന്നും ദുഃഖം മാത്രമായിരുന്നു കൂട്ടിന് ഉണ്ടായിരുന്നത്. എപ്പോഴും അവൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചിരുന്നു. തന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ അവൾക്ക് ഈ അവസ്ഥ വരില്ല എന്ന് വിചാരിച്ചിരുന്നു. ഒറ്റയ്ക്കായിരുന്നതിനാൽ കിടക്കാൻ വീടോ, ഉടുക്കാൻ നല്ല വസ്ത്രങ്ങളോ ഇല്ലായിരുന്നു. നാട്ടുകാരോ മറ്റു സ്നേഹിതരോ സഹായിക്കുന്നത് കൊണ്ടായിരുന്നു ജീവിച്ചത്. അടുത്തുള്ള പള്ളിയുടെ വരാന്തയിലായിരുന്നു അവൾ ഉറങ്ങാൻ കിടന്നിരുന്നത്.
തന്റെ പ്രായത്തിലുള്ള കുട്ടികൾ സ്കൂളിൽ പോകുന്നത് കാണുമ്പോൾ അവൾക്കും വലിയ കൊതിയാകും. ഒരിക്കൽ അവൾ പള്ളിയുടെ വരാന്തയിൽ ഇരിക്കുമ്പോൾ ഒരു മനുഷ്യൻ അവളെ കണ്ടു. അയാളുടെ പേര് ഡേവിഡ് എന്നായിരുന്നു. അമ്മുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ ആ മനുഷ്യൻ അവളെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഡേവിഡിന്റെ വീട്ടിൽ ആയാളുടെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർക്ക് മക്കളില്ലാത്തതിനാൽ അവളോട് വലിയ സ്നേഹം തോന്നി.
അമ്മു വളരെ വൃത്തിയും വെടിപ്പും ഉള്ള കുട്ടിയായിരുന്നു. അവൾ എല്ലാ കാര്യങ്ങളിലും വീട്ടിലുള്ളവരെ സഹായിച്ചു. ഡേവിഡിന്റെ ഭാര്യ ഒരു രോഗിയായിരുന്നതിനാൽ അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മുവായിരുന്നു. ഡേവിഡ് അവളെ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. മിടുക്കിയായിരുന്നു അമ്മു.
വർഷങ്ങൾക്കു ശേഷം പഠനമെല്ലാം കഴിഞ്ഞ് അവൾ വലിയ കുട്ടിയായപ്പോൾ തെരഞ്ഞെടുത്ത ജോലി ആതുര സേവനമായിരുന്നു. അവൾ തന്റെ ജീവിതം ഉഴിഞ്ഞുവച്ചത് ഒറ്റപ്പെടൽ അനുഭവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയായിരുന്നു. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. അതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ചെയ്തു. ഒടുവിൽ ലോകം അറിയപ്പെടുന്ന ഒരു ആരോഗ്യപ്രവർത്തകയായി അവൾ മാറി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|