ഗവ എൽ പി എസ് ദേവപുര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

ജൂൺ 5 നമ്മൾ ലോക പരിസ്ഥിതി ദിനമായാണ് ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ബോധം ഉണർത്താനാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് .നമ്മുടെ പരിസ്ഥിതിക്ക് പലതരത്തിൽ നാശങ്ങൾ സംഭവിക്കുന്നു .ദിവസേന അന്തരീക്ഷത്തിൽ പലതരത്തിലുള്ള വിഷ മാലിന്യങ്ങൾ വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉണ്ടാകുന്നു .ഇവയെല്ലാം ഓസോൺ പാളിയുടെ തകർച്ചയ്ക്ക് കാരണമാകുന്നു .ഇത് ആഗോളതാപനത്തിന് ഇടയാക്കും. നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. മരങ്ങളും കാടുകളും സംരക്ഷിച്ചാൽ മാത്രമേ ആഗോളതാപനം തടയാൻ കഴിയൂ .മറ്റൊരു പ്രശ്നമാണ് പ്ലാസ്റ്റിക് .പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണ് പ്ലാസ്റ്റിക് .ഇത് കത്തിച്ചാൽ ക്യാൻസറിന് വരെ കാരണമാകുന്ന വിഷവാതകങ്ങൾ ഉണ്ടാകും. ഓസോൺ പാളിയുടെ നാശത്തിന് കാരണമാവുകയും ചെയ്യും .ഇത് കാലാവസ്ഥ മാറ്റങ്ങൾക്ക് ഇടയാക്കുകയും വൻ പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്യും .അതിനാൽ നമ്മൾ പ്രകൃതിയെ സംരക്ഷിച്ച് ജീവൻ നിലനിർത്തണം.

മാളവിക എസ് നായർ
4A ഗവ എൽ പി എസ് ദേവപ്പുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം