ഗവ എൽ പി എസ് ദേവപുര/അക്ഷരവൃക്ഷം/കോവിഡ് എന്നാ മഹാമാരി
കോവിഡ് എന്നാ മഹാമാരി
ഇന്ന് ലോക ജനതയാകെ വൻ ഭീതിയിലാഴ്ന്നിരിക്കുകയാണ്. കൊറോണ എന്ന വൈറസ് നമ്മുടെ ലോകത്താകെ പടർന്നിരിക്കുന്നു .നമ്മളാരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെയൊരു പ്രതിസന്ധിയിലാകും എന്ന്. ചൈനയിലെ വൂഹാൻ എന്ന സ്ഥലത്തുനിന്നും ആരംഭിച്ച ഈ വൈറസ് ലോകമെമ്പാടും വ്യാപിച്ചത് അതി വേഗത്തിലായിരുന്നു. ആദ്യമായി നമ്മുടെ രാജ്യത്ത് ഈ വൈറസ് എത്തിയത് ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ ഒരു മെഡിക്കൽവിദ്യാർത്ഥിയിൽ നിന്നും ആണ്. അവിടെനിന്നും വിമാനം കയറുമ്പോൾ അവർക്കറിയില്ലായിരുന്നു,ജന ജീവിതങ്ങളെ മുഴുവൻ മാറ്റിമറിക്കുന്ന ഒരു വൈറസും ആയിട്ടാണ് താൻ നാട്ടിൽ എത്തുന്നതെന്ന്. ഏറ്റവും കൂടുതൽ ഈ രോഗം ബാധിച്ചത് അമേരിക്കയിലാണ്. ദിവസവും ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ എടുക്കുകയും അതിന്റെ ഇരട്ടി ആയിട്ട് ദിനംപ്രതി രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. വിദേശത്ത് നിരവധി മലയാളികളും മരിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്ത് ഡൽഹിയിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ജില്ലകളിൽ ദിവസവും ഒരു രോഗം എങ്കിലും സ്ഥി രീകരിച്ചുകൊണ്ടിരിക്കുന്നു. വിദേശത്തുനിന്നും എത്തുന്നവരിലാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ രോഗവ്യാപനം തടയുന്നതിനുവേണ്ടി കേന്ദ്രസർക്കാരും കേരളസർക്കാരും ഒരുപാട് കാര്യങ്ങൾ ചെയ്തു. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ കുറവായതിനാൽ ഇത്തരക്കാരെ ചികിത്സിക്കുന്നതിനുവേണ്ടി ട്രെയിനുകളിൽ പോലും സജ്ജീകരണങ്ങൾ ഒരുക്കി ആശുപത്രിയാക്കി മാറ്റി. എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് 19 എന്ന പ്രത്യേക വാർഡുകൾ സജ്ജീകരിച്ചു . ഇവിടത്തെ ജോലിക്ക് മാത്രമായി ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഏർപ്പെടുത്തി. മറ്റൊരു കാര്യമായി പറയേണ്ടത് വിദേശ മലയാളികളെ കുറിച്ചാണ് അവരെ നാട്ടിൽ എത്തിക്കുവാൻ സർക്കാർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുന്നു. നാട്ടിലെത്തുന്ന വരെ നിരീക്ഷിക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും ഉള്ള തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു.അതുപോലെ നമ്മുടെ നാട്ടിൽ ജോലി ചെയ്യാനെത്തിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാട്ടിൽ എത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുകയും ചെയ്തു.സമൂഹ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ജോലിക്ക് പോകാൻ കഴിയാതെ ജനങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.കൃഷികൾ നശിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ വരാതെ ആയപ്പോൾ ജനജീവിതം സുഗമമാക്കുന്നതിന് വേണ്ടി റേഷൻ കടകൾ വഴി സർക്കാർ ഭക്ഷ്യ കിറ്റും സൗജന്യ റേഷനും വിതരണം ചെയ്തു .ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ വീതം പെൻഷനും നൽകി.ഒറ്റപ്പെട്ടുതാമസിക്കുന്നവർക്ക് സമൂഹഅടുക്കള വഴി ഭക്ഷണം വിതരണം ചെയ്യുന്നു .നമ്മുടെ കേരളം കഴിഞ്ഞ രണ്ടു വർഷമായി പ്രളയം എന്ന് മഹാ മാരിയിൽ അകപ്പെട്ടു അതിൽ നിന്ന് കരകയറി വന്നപ്പോൾ അടുത്ത പടിയായി കൊറോണ എന്ന മഹാമാരി പടർന്ന് പിടിക്കുമ്പോൾ അതിനെ തടയുന്നതിനുവേണ്ടി നമ്മളോരോരുത്തരും ശ്രമിക്കേണ്ടതാണ്.സർക്കാർ പറയുന്ന എല്ലാ നിയമങ്ങളും പാലിക്കുകയും വേണം .അനാവശ്യമായ യാത്രകൾ ഒഴിവാക്കുക,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയും നമ്മൾ ശ്രദ്ധിക്കണം നാട്ടിലെ പൊതുപരിപാടികളും മതപരമായ ചടങ്ങുകളും മാറ്റി വെച്ചതുകൊണ്ട് സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത് .ഇതിനുവേണ്ടി നമ്മളും സർക്കാരിനൊപ്പം നിൽക്കേണ്ടതാണ്. അതിനുപുറമേ ഈ പ്രതിസന്ധിയിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് കഷ്ടപ്പെടുന്ന ഡോക്ടർമാർ മറ്റെല്ലാ ആരോഗ്യപ്രവർത്തകർ പോലീസുകാർ ഉദ്യോഗസ്ഥർ അങ്ങനെ എല്ലാവർക്കും നന്ദി അർപ്പിക്കുന്നു .അതോടൊപ്പം ഈ മഹാമാരി നമ്മുടെ ലോകത്ത് നിന്നും എത്രയും പെട്ടെന്ന് പൂർണ്ണമായി തുടച്ചുമാറ്റാൻ സാധിക്കട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |