ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

2019ഡിസംബർ31ന്ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആണ് വൈറസ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.അതിനു ശേഷം ആയിരക്കണക്കിനാളുകൾ മരണപ്പെട്ടു.ലോകാരോഗ്യസംഘടന ഈ വൈറസിനെ 2020മാർച്ച്11 ന് മഹാമാരിയായി പ്രഖ്യാപിക്കുകയും കോവിഡ് -19 എന്ന പേര് നൽകുകയും ചെയ്തു.ഈ വൈറസിന് പകരാനുള്ള സാദ്ധ്യത കൂടുതലാണ്.ഇതിന്റെ ലക്ഷണങ്ങൾ പനി ചുമ ശ്വാസതടസം എന്നിവയാണ്.സ്രവ പരിശോധനയിലൂടെ മാത്രമേ ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുകയുള്ളു.ഇപ്പോൾ എല്ലാ ലോകരാജ്യങ്ങളിലും ഇത് പടർന്ന് കഴിഞ്ഞു.കേരളത്തിലെ ത‍ൃശ്ശൂർ ജില്ലയിലാണ് ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്.രോഗത്തെ അകറ്റാൻ സമൂഹം ഏറ്റെ ടുത്ത പരിപാടിയായാരുന്നു Break the Chain.രോഗത്തെ അകറ്റാൻ ഉള്ള ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്.

വൈഗ ആർ എസ്
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം