ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/രാജാവിനുപറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
രാജാവിനുപറ്റിയ അമളി


ഒരിടത്തൊരിടത്ത്‌ ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും കാട്ടിൽ വേട്ടയ്ക്ക് പോകുമായിരുന്നു. ഒരു ദിവസം കാട്ടിൽ വേട്ടയ്ക്ക് പോയ അയാൾ ക്ഷീണിച്ച് തളർന്ന് ഒരു മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അയാൾ ആ മരത്തിന്റെ കൊമ്പിൽ ഇരിക്കുന്ന ഭംഗിയുള്ള ഒരു പക്ഷിയെ കണ്ടത്. അയാൾ ആ പക്ഷിയെ തന്നെ നോക്കി കൊണ്ടിരുന്നു'. കുറച്ച് നേരം കഴിഞ്ഞപ്പോൾ ആ പക്ഷി കാഷ്ഠിച്ചു. അത് അയാളുടെ ദേഹത്ത് വീണു. അറപ്പോടെ അത് തുടച്ച് കളയാൻ നോക്കിയ അയാൾ ഞെട്ടിപ്പോയി. ആ പക്ഷിയുടെ കാഷ്ഠം സ്വർണ്ണമായിരുന്നു'.

പെട്ടെന്ന് അയാൾക്ക് ഒരു ഉപായം തോന്നി. ഈ പക്ഷിയെ പിടിച്ച് രാജാവിന് കൊടുക്കുകയാണെങ്കിൽ രാജാവ് തനിക്ക് ധാരാളം സമ്മാനങ്ങൾ തരും. അങ്ങനെ വേട്ടക്കാരൻ ആ പക്ഷിയെ പിടിച്ച് കൂട്ടിലാക്കി രാജാവിന് സമ്മാനിച്ചു. രാജാവ് വേട്ടക്കാരന് ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. പക്ഷേ കുറേ ദിവസങ്ങൾ കഴിഞ്ഞിട്ടും ആ പക്ഷി കഷ്ടിച്ചില്ല'. മാത്രമല്ല രാജ്ഞിയും മന്ത്രിയുമെല്ലാം ഇക്കാര്യം പറഞ്ഞ് രാജാവിനെ കളിയാക്കുകയും ചെയ്തു. ദേഷ്യം വന്ന രാജാവ് പക്ഷിയെ കൂട്ടിൽ നിന്നും തുറന്നു വിട്ടു. വേട്ടക്കാരനെ പിടിച്ച് തുറങ്കിലടച്ചു. .പക്ഷി പറന്ന് ചെന്ന് ജനലിൽ ഇരുന്നു. ജനലിൽ കാഷ്ടിച്ച ശേഷം പക്ഷി പറന്നു പോകുകയും ചെയ്തു. മന്ത്രി ഓടിച്ചെന്ന് നോക്കിയിട്ട് വിളിച്ച് പറഞ്ഞു. രാജാവേ ഇത് സ്വർണ്ണമാണ്. തന്റെ അമളി മനസ്സിലായ രാജാവ് വേട്ടക്കാരനെ വെറുതെ വിടാൻ ആജ്ഞാപിച്ചു.

അബി ഷാകാന്ത് വി
2എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ