ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/സുന്ദരി തത്തയുടെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിതത്തയുടെ ബുദ്ധി
അതൊരു വലിയ കേരവൃക്ഷമാണ്.ഓലകൾ നിറഞ്ഞ ഒരു സുന്ദരമായ കേരവൃക്ഷം.കേരവൃക്ഷത്തിന്റെ മുകളിൽ ഒരു പൊത്തുണ്ട് .അതിലായിരുന്നു സുന്ദരി തത്ത .ഒരുദിവസം അവൾ അഞ്ചു മുട്ടകളിട്ടു.കുറച്ചുകഴിഞ്ഞു അവൾ റ്റ തേടി പോയി.ആ തക്കം നോക്കി ദുഷ്ടനായ മൂർഖൻ പാമ്പു അഞ്ചുമുട്ടയും വിഴുങ്ങി.തിരിച്ചുവന്ന അമ്മകിളിക്കു വലിയ സങ്കടമായി.പിന്നെയും അവൾ പലതവണ മുട്ടയിട്ടു.അതെല്ലാം ആ മൂർഖൻ തിന്നുകളഞ്ഞു.അങ്ങനെയിരിക്കെ സുന്ദരി തത്തക്കു ഒരു ഉപായം തോന്നി.മുട്ടയുടെ രൂപമുള്ള ചെറിയ കല്ലുകളിൽ വെള്ള നിറം പൂശിവച്ചു.എന്നിട്ടു പതിവുപോലെ തീറ്റ തേടി പറന്നുപോയി.അപ്പോൾ അതാ മൂർഖൻ വരുന്നു.മൂർഖൻ കൊതിയോടെ ആ കല്ലുകളൊക്കെ വിഴുങ്ങി .വിഴുങ്ങിയവ തൊണ്ടയിൽ കുരുങ്ങി.സുന്ദരി തത്ത യെ ഉപദ്രവിക്കാൻ പിന്നെ ആരും വന്നിട്ടില്ല .
ആര്യനന്ദ സി എസ്
3 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ