ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം

ദേഹവും മനസും രണ്ടല്ല അതുപോലെ സമൂഹവും വ്യക്തിയും രണ്ടല്ല .ആരോഗ്യത്തിന്റെ ഉത്തരവാദിത്തം നാം ഓരോരുത്തരിലുമുണ്ട് .ഒന്നാമതായി നമുക്കു വേണ്ടത് പരിസര ശുചിത്വം ആണ്. നാം ജീവിക്കുന്ന വീടും പരിസരവും വൃത്തിയാകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ. മനുഷ്യനും ജന്തുലോകവും സസ്യലോകവും ചേർന്നതാണ് നമ്മുടെ പ്രകൃതി. പരിസ്ഥിതിയുടെ നിലനില്പിനു ആവശ്യമായതെല്ലാം നാം ചെയ്യേണ്ടതാണ്. മരം വച്ചു പിടിപ്പിച്ചും വെട്ടി നശിപ്പിക്കാതെയും നമുക്ക് പ്രകൃതിയേ സംരക്ഷിക്കാം. അതുപോലെ എടുത്തുപറയേണ്ട ഒന്നാണ് വ്യ ക് തി ശുചിത്വം. ദിവസത്തിൽ രണ്ടു നേരം കുളിച്ചും കൈയിലെ നഖം വെട്ടിയും പൊതുയിടങ്ങളിൽ തുപ്പാതെയൂം വ്യക്തി ശുചിത്വം പാലിക്കാം. ജീവന്റെ നിലനില്പിന് വേണ്ട മറ്റൊന്ന് ജലമാണ്. ഇപ്പോൾ അതും മലിനമായിക്കൊണ്ടിരിക്കുന്നു . നദികളിൽ ചപ്പുചവറുകൾ നിറയുന്നു .പ്ലാസ്റ്റിക് കവറുകൾ തോടുകളിലും പുഴകളിലും വലിച്ചെറിയപെടുന്നു . പരിസരവുമായുള്ള നമ്മുടെ ബന്ധം നാൾക്കുനാൾ നഷ്ട്ടപെട്ടു കൊണ്ടിരിക്കുകയാണ് പരിസര ശുചിത്വം ,വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ രോഗം നമ്മളിൽ നിന്നും അകന്നുപോകും . ആരോഗ്യ സമ്പന്നമായ ഒരു ലോകം കെട്ടിപ്പടൂക്കാ൯ ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് കഴിയും .

ഫിദ ഫാത്തിമ വി എസ്
2ബി ഗവ.എൽ.പി.എസ് .അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം