ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/വികൃതിക്കാരനായ അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
വികൃതിക്കാരനായ അപ്പു

വികൃതിക്കാരനായ അപ്പു


അപ്പുവും അവന്റെ അമ്മയും അച്ഛനും ഒരു കൊച്ചു വീട്ടിൽ ആണ് താമസം . അപ്പു മഹാ വികൃതിയായിരുന്നു ആരു പറഞ്ഞാലും അനുസരിക്കില്ല . എപ്പോഴും കളിക്കണം അതാണ് അവന്റെ ചിന്ത .രാവിലെ ഉറക്കമെഴുന്നേറ്റ ഉടൻ അവൻ കളിക്കാൻ ഇറങ്ങും അമ്മ കഴിക്കാൻ വിളിക്കുമ്പോൾ കൈ വൃത്തിയായി കഴുകാതെ ആഹാരം കഴിക്കും .അച്ഛനും അമ്മയും എപ്പോഴും പറയും "മോനെ ആഹാരം കഴിക്കുന്നതിന് മുൻപും പിമ്പും കൈ കഴുകണം .അവൻ അത് കേൾക്കില്ല .ഒരു ദിവസം അവനു ഭയങ്കരമായ ഒരു വയറു വേദന വന്നു.സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവന്റെ വേദന .അവൻ കരഞ്ഞു നിലവിളിക്കാൻ തുടങ്ങി .അമ്മയും അച്ഛനും കുടി അവനെ ആശുപത്രിയിലേക്കു കൊണ്ടു പോയി .ഡോക്ടർ വന്നു അവന്ന് വിശദമായി പരിശോധിച്ചു .അപ്പോഴാണു ഡോക്ടർ അവന്റെ കയ്യിൽ നഖം വളർന്നു കിടക്കുന്നതു കണ്ടത് .ഈ നഖത്തിലെ അഴുക് ആഹാരത്തിലൂടെ വയറിൽ എത്തിയപ്പോൾ ആണ് നിനക്ക് അസുഖം ഉണ്ടായത്. അതിനാൽ നിന്റെ നഖങ്ങൾ വെട്ടി സൂക്ഷിക്കണം എന്ന് ഡോക്ടർ അവനോടു പറഞ്ഞു .മരുന്നു വാങ്ങി അവനും അമ്മയും വീട്ടിലേക്ക് പോയി .അന്നു മുതൽ അവൻ കൈ കഴുകാതെ ആഹാരം കഴിച്ചിട്ടില്ല . നഖങ്ങൾ വെട്ടി സൂക്ഷിക്കുകയും ചെയ്തിരുന്നു .എല്ലാപേരും വ്യക് തി ശുചിത്വം പാലിക്കണമെന്ന് അവന് മനസിലായി .


മുഹമ്മദ് മുഖ്താ൪
3 ബി ഗവ.എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ