ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/മിന്നുവും ചിന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവും ചിന്നുവും

മിന്നുവും ചിന്നുവും

മിന്നുവും തത്ത നെല്ല് കൊയ്യാൻ പുന്നാരി പാടത്തു എത്തി .നെല്ല് എല്ലാം വിളഞ്ഞു കൊയ്യാൻ പാകമായി നിൽക്കുന്നുണ്ട്.ഇത് എന്താ ഇവിടെ ആരും ഇല്ലേ .ഈ നെല്ലെല്ലാം കോയ്യാത്തത് എന്താ .ഇങ്ങന്നെ ഓരോന്ന് ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ചിന്നു തത്ത അവിടെ എത്തിയത് .എന്താ ചിന്നു ഇവിടെ ഒന്നും ആരെയും കാണുന്നില്ല എല്ലാപേരും എവിടെ പോയി മിന്നു ചോദിച്ചു അയ്യോ നീ ഒന്നും അറിഞ്ഞില്ലേ മനുഷ്യരായും പുറത്തിറങ്ങില്ല .കൊറോണ എന്ന കുഞ്ഞൻ വൈറസ് ഈ ലോകം മുഴുവൻ കിഴടക്കിയിരിക്കുന്നു ഇനി നമ്മൾ ആരെയും പേടിക്കണ്ട .നമുക്കു ഈ നെല്ല് മുഴുവൻ കഴിക്കാം നീ വന്നേ ചിന്നു തത്ത പറഞ്ഞു. .ഇതു കേട്ട മിന്നു തത്തക് വിഷമം ആയി ഈ മനുഷ്യർ ഉണ്ടായാലല്ലേ നമുക്കു ആഹാരം കഴിക്കാൻ പറ്റൂ . ഇതൊക്കെ നശിക്കില്ലേ നമുക് ഒരു കാര്യം ചെയാം അവർക്കു വേണ്ടി പ്രർത്ഥിക്കാം.അവർ കൂട്ടുകാരോട് പറയാൻ ആകാശത്തേക്കു പറന്നു പോയി .കുട്ടുകാരെ തേടി അവർ പോകുകയും അവരോടെല്ലാം പറയുകയും അവർ ഒന്നിച്ചു പ്രർത്ഥിക്കുകയും ചെയ്തു .

ആദിത്യൻ ബി എ
4 ഗവ.എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ