ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ലോകത്തെ മൊത്തം ഞെട്ടിച്ച വാർത്തയായിരുന്നു കൊറോണ എന്ന വൈറസ്സിന്റെ വ്യാപനം .തൊട്ടാൽ പകരുന്ന പകർച്ചവ്യാധി .രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല .എല്ലാപേരും ഭയത്തിൽ ആയി .മാർച്ച് 10 ാം തിയതിയാണ് കൊറോണയെക്കുറിച്ചു ഞാൻ അറിയുന്നത് .അടുത്ത ദിവസം തന്നെ സ്കൂൾ അടച്ചു .ടീവി യിലെ വാർത്ത കേട്ടപ്പോഴാണ് അത് ഇത്രയും ഭയാനകം എന്നു മനസിലായത് .എല്ലാപേരും വീട്ടിൽ ഇരിക്കണം .എപ്പോഴും കൈ കഴുകണം . പുറത്തു പോകുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിക്കണം.പുറത്തു പോയിട്ട് വരുമ്പോൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഇവ ഉപയോഗിച്ച് കൈ കഴുകണം . ഇങ്ങന്നെയൊക്കെ ചെയ്‌താൽ ഈ മഹാമാരിയെ നമുക്ക് അകറ്റി നിർത്താം .കൊറോണയുടെ രോഗലക്ഷണം പനി ,തലവേദന , ചുമ ഇവയാണ് .വിദേശത്തു നിന്നും വന്നവരിൽ അണ്ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് .ഇത് ആദ്യം കാണപ്പെട്ടത് ചൈനയിലാണ് .ചൈനയിൽ കുറെ പേർ മരിച്ചു ഈ മരണം കുടി കുടി വന്നു .ഇത് മറ്റു രാജ്യ ത്തും പകർന്നു തുടങ്ങി .മാർച്ച് 21 യാം തിയതിമുതൽ സമ്പൂർണ അടച്ചിടൽ നിലവിൽ വന്നു .ഇന്ത്യയിൽ ഒരുപാട് പേർക് രോഗം ബാധിച്ചു .കൂടുതൽ മഹാരാഷ്ട്രയിൽ ആയിരുന്നു. .കേരത്തിൽ ആദ്യം പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നും വന്ന കുടുംബത്തിനാണ് സ്ഥികരിച്ചത് .മറ്റു 13 ജില്ലകളിലും രോഗ ബാധിതർ ഉണ്ടെങ്കിലും കാസർകോഡ് ആണ് രോഗബാധിതർ കൂടുതൽ .ഇപ്പോൾ കേരളത്തിൽ രോഗം ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങി എന്നത് നമുക് ആശ്വാസമാണ് .ഇതിനു ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും നന്ദി പറയാനും കുടി ഞാൻ ഈ അവസരം വിനിയോഗിക്കുന്നു .കൂടാതെ നമ്മുടെ സർക്കാരിനും പോലീസിനും .കേരളത്തിൽ കുറവാണെങ്കിലും നമ്മുടെ മറ്റു സംസ്ഥനത്ത് കുടി വരുന്നുണ്ട്.ഈ പകർച്ചവ്യാധിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാൻ നാം ഓരോരുത്തരും മുന്നിട്ട് ഇറങ്ങണം .ഞാൻ കാരണമോ എന്റെ കുടുബം കാരണമോ ആർക്കും രോഗം ഉണ്ടാവില്ല എന്ന് കുടി ഞാൻ ഇവിടെ പറയുന്നു ഈ രാജ്യം രക്ഷികേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

ദേവശ്രീ എ .എസ്
3 ബി ഗവ. എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം