ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി  പഠനം നടത്തുന്ന  സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു.  ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും  ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ്  കൂടുതലും അറിയപ്പെട്ടിരുന്നത്.   ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ  പലരും സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് .   ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ   നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും  പൂർവ്വ വിദ്യാർത്ഥികളും  അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി.  ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി  തലയെടുപ്പോടെ നിലകൊള്ളുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം