ഗവ എൽപിഎസ് കൊല്ലാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് പൊതുവായി രണ്ട് കെട്ടിടങ്ങൾ ആണുള്ളത്.   സ്കൂളിന് മുന്നിൽ ആയി കാണുന്ന ആദ്യത്തെ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് റൂം സ്റ്റാഫ് റൂമും സ്റ്റേജ് എന്നിവ സ്ഥിതി ചെയ്യുന്നു.  ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കെട്ടിടം. അതിൽ ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട്. സ്കൂൾ മുഴുവൻ ആധുനിക രീതിയിലുള്ള ടൈൽസ് ഇട്ടതും  സീലിങ്ങും  യഥേഷ്ടം ഫാനുകളും ബെഞ്ചുകളും ഡെസ്കുകളും വൈറ്റ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.  ക്ലാസ് റൂമുകൾ  പ്രത്യേകം സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. സ്കൂൾ സംരക്ഷണത്തിനായി പ്രത്യേക ചുറ്റുമതിലും ഗേറ്റും ഉണ്ട്.ജല ലഭ്യതയ്ക്ക് വേണ്ടി ജലസംഭരണിയും ഉണ്ട്. ഇവ കൂടാതെ ഒരു കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലാപ്ടോപ്പുകൾ, പാചകപ്പുര, ഭക്ഷണശാല,  ലൈബ്രറി എന്നിവയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം  ശൗചാലയങ്ങൾ ഉണ്ട്. അതുകൂടാതെ ഭിന്നശേഷിക്കാരായ ആയ കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ടോയ്ലെറ്റ് സംവിധാനവും  ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂളിന് മുൻവശത്തായി വിശാലമായ കളിസ്ഥലവും പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിന് മനോഹരമായ പൂന്തോട്ടം, പച്ചക്കറി തോട്ടം,മീൻ കുളം ഇവയും ഉണ്ട്.സ്കൂളിന്റെ ഉയർച്ചയ്ക്കും  വളർച്ചയ്ക്കുമായി നല്ലൊരു അധ്യാപക രക്ഷകർതൃ സമിതിയും നമ്മുടെ സ്കൂളിൽ ഉണ്ട്. പഴയകാലത്ത് നിന്ന് വ്യത്യസ്തമായി  പുത്തൻ വിദ്യാഭ്യാസ നയത്തിന് അനുകൂലമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുള്ള ഒരു സ്കൂൾ ആണ്  നമ്മുടെ ഗവൺമെൻറ് എൽപിഎസ് കൊല്ലാട്. ഇനിയും കൂടുതൽ ഉയർച്ച കളിലേക്ക് നമ്മുടെ സ്കൂൾ എത്തിച്ചേരേണ്ടതായി ട്ടുണ്ട്......