ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/സുഹൃത്തുക്കളുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
സുഹൃത്തുക്കളുടെ സ്നേഹം

ടുട്ടുവും മിക്കുവും കൂട്ടുകാരാണ്.ടുട്ടു പണക്കാരനും മിക്കു പാവപ്പെട്ടവനും ആയിരുന്നു. ടുട്ടു മിക്കുവിൻെറ വീട്ടിൽ പോകുന്നത് ടുട്ടുവിൻെറ അച്ഛന് ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം ടുട്ടു മിക്കുവിൻെറ വീട്ടിലേയ്ക്ക് സങ്കടത്തോടെ ചെന്നു.
മിക്കു ചോദിച്ചു:"എന്തു പറ്റി ടുട്ടൂ,നീ എന്തിനാണ് കരയുന്നത്?"
ടുട്ടു മറുപടി പറഞ്ഞു: "അച്ഛൻ എന്നെ വേറെ സ്കൂളിൽ ചേർത്തു." രണ്ടു പേർക്കും വിഷമമായി. ടുട്ടു പുതിയ സ്കൂളിൽ പോകാൻ തുടങ്ങി .അവന് പഠനത്തിൽ തീരെ താല്പര്യമില്ലാതായി മാർക്കുകൾ തീരെ കുറഞ്ഞു. അധ്യാപകർ അവൻെറ അച്ഛനെ വിളിപ്പിച്ചു .
"എനിയ്ക്കു പഴയ സ്കൂളിൽ തന്നെ പഠിച്ചാൽ മതി അച്ഛാ... കരഞ്ഞു കൊണ്ടവൻ പറഞ്ഞു"
അവസാനം അച്ഛൻ അവനെ മിക്കുവിൻെറ സ്കൂളിൽ തന്നെ ചേർത്തു .അവൻ നന്നായി പഠിയ്ക്കാൻ തുടങ്ങി .ടുട്ടുവിനും മിക്കുവിനും സന്തോഷമായി.
ഗുണപാഠം:
നല്ല കൂട്ടുകാരെ തമ്മിൽ വേർപിരിയ്ക്കാനാവില്ല.

ആദിത്യൻ എ
3 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ