ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/അച്ചുവിൻെറ ആട്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിൻെറ ആട്

ഒരു ദിവസം അച്ചു വഴിയിലൂടെ നടന്നവരുമ്പോൾ ഒരു ആടിനെ കണ്ടു.അവൻ അവിടെയെല്ലാം അതിന്റെ യജമാനനെ തേടി,കണ്ടില്ല.സന്ധ്യയാകാറായി.ആടിനെന്തെങ്കിലും പറ്റിയാലോ? അവൻ ആലോചിച്ചു.അച്ചു ആടിനെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.വീട്ടിലെത്തിയപ്പോൾ, അനുവാദമില്ലാതെ ആടിനെ കൊണ്ടുവന്നതിന് അമ്മ അവനെ വഴക്കുപറഞ്ഞു. അവൻ ആടിന് തീറ്റയും വെള്ളവും കൊടുത്തു.പിറ്റേന്ന് രാവിലെ അവൻ ആടിന്റെ യജമാനനെ അന്വേഷിച്ച് പോയി. അവസാനം അയാളെ കണ്ടെത്തി കാര്യം പറഞ്ഞു. അയാൾഅവന്റെ വീട്ടിലെത്തി.അച്ചു ആടിനെ കെട്ടിപ്പിടിച്ചുകരഞ്ഞു.അവൻെറ സങ്കടം കണ്ട അയാൾ ആടിനെ അവന് തന്നെ കൊടുത്തു.

നമയാ വിമൽ
1 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ