ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവിതത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ജീവിതത്തിന്റെ ആവശ്യകത

നാം ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രകൃതിയെ ആണ് നമ്മൾ പരിസ്ഥിതി എന്ന് വിളിക്കുന്നത്. നമ്മുടെ ആരോഗ്യകരമായ ജീവിതം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുന്നിടിക്കൽ, വയൽ നികത്തൽ, വനനശീകരണം എന്നിവയെല്ലാം പരിസ്ഥിതിക്ക് വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. പരിസ്ഥിതി മലിനീകരിക്കപെടുന്നത് പലരീതിയിലാണ് വായുമലിനീകരണം, ജലമലിനീകരണം എന്നിവ ഇതിനുദാഹരണങ്ങളാണ്. മനുഷ്യന്റെ ഹീന പ്രവർത്തികൾ കാരണം ഇപ്പോൾ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുക യാണ്. നാം ഓരോരുത്തരും ജീവിക്കുന്നത് പരിസ്ഥിതിയെ ആശ്രയിച്ചാണ്. ജലസ്രോതസ്സുകൾ മലിനപ്പെട്ടതോടെ ശുദ്ധജലക്ഷാമം രൂക്ഷമായി. നമ്മൾ പരിസ്ഥിതിയെ മറന്നു ജീവിക്കുന്നത് കാരണം അത് നമുക്ക് തന്നെ കനത്ത തിരിച്ചടിയായി ഭവിക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങൾക്ക് വേണ്ടിയും നമ്മൾ നിലകൊള്ളണം. ഇപ്പോൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാരകമായ തോതിൽ പരിസ്ഥിതിയെ മലിനമാക്കുന്നു. കഴിവതും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ കടമയായി ഇത് നമുക്ക് നിറവേറ്റാം.

അനവദ്യ ഇ
5 ബി ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം