ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ത്യാഗങ്ങളുടെ കനൽവഴികൾ കടന്ന് ഒരു വിദ്യാലയം

1981 നവംബർ 26 കണ്ണാടിപറമ്പിലെ വിദ്യാഭ്യാസ ചരിത്രത്തിലെ അവിസ്മരണീയ ദിനമായി. ഔദ്യോഗികമായി ഒരു വിദ്യാലയം ആരംഭിക്കപ്പെട്ടു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ കൂടുതലായി ക്ലാസ്മുറികൾ ആവശ്യമായി വന്നു . ശ്രീ പി സി രാമൻ മാസ്റ്ററുടെ (അന്നത്തെ ഹെഡ്മാസ്റ്റർ പുല്ലൂപ്പി മാപ്പിള എൽ പി സ്കൂൾ) നെയ്ത്ത്കമ്പനിയിലെ പ്രവർത്തനങ്ങൾ നിർത്തി അവിടെയും ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ രാമൻ മാസ്റ്ററുടെ മകൻ ചന്ദ്രനെ ഹൈസ്കൂൾ പ്രവർത്തനത്തിന് ആവശ്യമായ നിലയിൽ അദ്ദേഹം വിട്ടുകൊടുത്തു. ശ്രീമാൻമാർ കെ എൻ ഖാദർ , പി സി രാമൻ മാസ്റ്റർ എന്നിവരുടെ സമർപ്പിത മനസ്സ് എന്നും ആദരണീയം തന്നെ.

1981 നവംബർ മാസം ഒരു ഏക്കർ 15 സെൻറ് സ്ഥലം കേരള ഗവർണറുടെ പേരിൽ വളപട്ടണം രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു.അവിടെ സ്കൂൾ കെട്ടിടം നിർമ്മിക്കാനുള്ള സത്വര നടപടികൾ ആരംഭിച്ചു.തുടർന്ന് സർക്കാർ നിബന്ധന പ്രകാരം മിനിമം ക്ലാസ് മുറികളുടെ നിർമ്മാണം നിർദ്ദിഷ്ട ഹൈസ്കൂൾ സ്ഥലത്ത് ആരംഭിക്കുന്നതിന് സ്പോൺസറിംഗ് കമ്മിറ്റിയുടെ സജീവമായ പ്രവർത്തനം തുടങ്ങി. 1982 ജനുവരി 30ന് വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ വെസ്റ്റേൺ ഇന്ത്യ ഫ്ലൈവുഡ് എം ഡി ശ്രീ എ കെ ഖാദർ കുട്ടി സാഹിബ് തറക്കല്ലിട്ടു .തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആണ് നിർമ്മാണ പ്രവർത്തനം മുന്നോട്ടു പോയത്. എല്ലാവരും കൈമെയ് മറന്ന് പ്രവർത്തിച്ചതിന് ഫലമായി ഒമ്പതു മാസം കൊണ്ട് 7 മുറികളുള്ള ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയായി. 1982 നവംബർ 24ന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ എം വി രാഘവൻ ഉദ്ഘാടനം നിർവഹിച്ചു.