ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയെ കാക്കാം ഒരുമയോടെ

പ്രകൃതിയെ കാക്കാം ഒരുമയോടെ


ഇന്ന് ഭൂമിയുടെ ആവാസ വ്യവസ്ഥ പൂർണമായും അസ്വസ്ഥമാണ്.പ്രകൃതിയുടെ രണ്ട് പ്രധാന ഘടകങ്ങൾ ജീവജാലങ്ങളും പരിസ്ഥിതിയും ആണ്.ഇന്നത്തെ കാലത്ത് എല്ലാ ജീവജാലങ്ങളും നശിക്കുകയാണ്.ഇതൊക്കെ നശിക്കുന്നത് മരങ്ങളൊക്കെ വെട്ടിനശിപ്പിക്കുന്നത് കൊണ്ടാണ്.മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കൊണ്ടാണ് വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.മരങ്ങളൊക്കെ വെട്ടുന്നത് വലിയ വീടും കെട്ടിടവും ഒക്കെ പണിയാനാണ്.പിന്നെ പൊതുസ്ഥലത്തും, നദിയിലും, പുഴയിലും ഒക്കെ കുറെ മാലിന്യങ്ങൾ നിക്ഷേപിക്കു ന്നുണ്ട്.ഇതിലൊക്കെ മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ടാണ് മത്സ്യങ്ങൾ ചത്തു ഒടുങ്ങുന്നതും, ജലം മലിനമാകുന്നതും.ഇപ്പോൾ പ്ലാസ്റ്റിക്കിനെ ഉപയോഗം വളരെ കൂടുതലാണ്.പ്ലാസ്റ്റിക് നിരോധിച്ചിട്ടും പല കടകളിലും വീട്ടിലുമൊക്കെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്.കത്തിക്കുകയും ചെയ്യുന്നുണ്ട്.പ്ലാസ്റ്റിക് കത്തിക്കരുത്.അതുകൊണ്ട് വായു മലിനമാകും.ഇതിനാൽ കാൻസർ പോലെയുള്ള അസുഖങ്ങൾ വരും.മരങ്ങളൊക്കെ മുറിച്ചുമാറ്റുന്നത് കൊണ്ടാണ് പല ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കുന്നത്.പണ്ടത്തെ കാലത്ത് നല്ല പച്ചപ്പും കുറേ ജീവജാലങ്ങളും ഒക്കെ ഉണ്ടായിരുന്നു.പണ്ട് മനുഷ്യർ മരങ്ങളെ ഒന്നും നശിപ്പിക്കുകയോ അല്ലെങ്കിൽ പൊതുസ്ഥലത്തൊക്കെ മാലിന്യം നിക്ഷേപിക്കുകയൊന്നും ചെയ്യില്ലായിരുന്നു.പക്ഷേ ഇപ്പോൾ അങ്ങനെയല്ല.മനുഷ്യന്മാർ അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി എല്ലാം വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.അടുത്ത കാലത്ത് പ്രകൃതി നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് പ്രകൃതിക്ഷോഭം.വെള്ളപ്പൊക്കം കൊണ്ട് കുറേ പേർ മരിച്ചു.കുറേ ആളുകൾക്ക് അവരുടെ വീടും കെട്ടിടവും നഷ്ടപ്പെട്ടു.ഇത് കാരണം കുറെ പകർച്ചവ്യാധി വന്നു.ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ്.പ്രകൃതി നമ്മൾക്ക് വായു വെള്ളം ഭക്ഷണം എല്ലാം തരുന്നു.പക്ഷേ നമ്മൾ ഇതിനെയൊക്കെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.വായു ഭക്ഷണം വെള്ളം ഇതൊന്നും ഇല്ലായിരുന്നെങ്കിൽ നമ്മൾ ഒന്നും ഉണ്ടാവില്ലായിരുന്നു.പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ ജീവനും അപകടത്തിലാകും.പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങൾ മുറിക്കരുത്.കഴിയുന്നത്ര മരങ്ങൾ നടണം.പ്ലാസ്റ്റിക് ഉപയോഗിക്കരുത്.വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണം.പരിസരം മലിനീകരിക്കരുത്.ഇതൊക്കെ ചെയ്താൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

ഭാഗ്യശ്രീ പുരുപുരുത്താൻ
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം