ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ ഇല്ലിക്കൊമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇല്ലിക്കൊമ്പ്

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വിനു വീടിന്റെ മുൻവശത്തായി മരച്ചില്ലയിൽ ഒരു പക്ഷിയെ കണ്ടു .രണ്ടു കൊക്കുകൾ ഉണ്ടെന്നു തോന്നിപ്പിക്കും വിധം തലഭാഗത്ത് കറുപ്പുനിറം ശരീരം ഓറഞ്ച് നിറത്താൽ മുങ്ങിയിരിക്കുന്നു.നീണ്ട വാലുകൾ.അതിരിക്കുന്ന കൊമ്പ് വളരെ നേരിയതാണ്.പക്ഷി വീഴുമ്പോൾ ഒക്കെ ചിറകടിച്ചു പിടിവിടാതെ ആ ചില്ലയിൽ തന്നെ ഇരിക്കും.പിറ്റേ ദിവസവും ഇത് തന്നെ സംഭവിച്ചു.പിന്നീട് ഇത് പതിവായി.എന്തായിരിക്കും ആ പക്ഷി ആ ചില്ലയിൽ തന്നെ വന്നിരിക്കാൻ കാരണം ? വിനുവിന്റെ മനസ്സിൽ വല്ലാത്തൊരു ജിജ്ഞാസയുണ്ടായി.അങ്ങനെ ഒരു ദിവസം അത് കണ്ടെത്താനുള്ള മോഹം അവന്റെ മനസ്സിൽ ഉറ പൊട്ടി ഒഴുകി.അവൻ പക്ഷി വരുന്നതിനു മുൻപ് ആ ചില്ല പൊട്ടിച്ചെടുത്തു.എല്ലാ ദിവസത്തെയും പോലെ പക്ഷി വന്നു.പക്ഷി ആ ചില്ല തിരഞ്ഞു.ചില്ല ഇല്ലാത്തതിനാൽ പക്ഷി പറന്നകന്നു .അവൻ അത് ശ്രദ്ധിച്ചു.ആ ഇല്ലി കൊമ്പ് എടുത്ത് അവൻ സൂക്ഷിച്ചുവെച്ചു.പിന്നീട് പതിവുപോലെ കുറച്ചുനാൾ പക്ഷി വന്നില്ല .അവൻ എന്നും അതിനെ കാത്തിരിക്കും. അവൻ ആ പക്ഷി മരക്കൊമ്പിൽ ഇരിക്കുന്നതായി സങ്കൽപ്പിച്ച് ആ മരത്തിന്റെ അടുത്തേക്ക് ചെന്നു.മരം ആകെ ഉണങ്ങിയിരിക്കുന്നു.എല്ലാ ഭാഗങ്ങളും ചിതലരിച്ചിരിക്കുന്നു.അവൻ പൊട്ടിച്ച കൊമ്പിന്റെ ഭാഗം മാത്രം അരിക്കാൻ ബാക്കി.പച്ചപ്പിന് ആകെ ഒരു ഇല മാത്രം ബാക്കി.ഉണങ്ങി ചുരുണ്ട ഇലകൾക്കിടയിൽ അവൻ ഒരു ചെറു കൂട് കണ്ടു.പുള്ളി കൊക്കുകൾ ദ്രവിച്ച് പൊട്ടിയിരിക്കുന്നു.അതിൽ കുറച്ച് തൂവൽ മാത്രം അവശേഷിക്കുന്നു.ആ കൂട് ആ പക്ഷി ജനിച്ചുവളർന്ന കൂടാണ്.അതുകൊണ്ടായിരിക്കാം ആ പക്ഷി ആ മരത്തിൽ തന്നെ ഇരിക്കുന്നത്.പക്ഷി ആ ചില്ലയിൽ തന്നെ ഇരിക്കുന്നതിന്റെ കാരണം അത് ആ ചില്ലയിൽ നിന്നാണ് ആദ്യമായി തന്റെ ചിറകുകൾ വിടർത്തി പറക്കാൻ പഠിച്ചത്.ആ ചില്ല പക്ഷിയുടെ മനസ്സിൽ മായാതെ കിടക്കുന്നു.ആ ചില്ലയാണ് അവൻ ഒടിച്ചെടുത്തത്.അവന്റെ കണ്ണ് നിറഞ്ഞു.അവൻ ആ ചി ല്ലയെടുത്ത് ആ കൂട്ടിനരികിൽ ചേർത്ത് വെച്ചു.കണ്ണ് നീർ തുള്ളികൾ ആ കൂട്ടിലേക്ക് ഇറ്റിറ്റ് വീണു.ചില്ല വെറും ഒരു സങ്കൽപം മാത്രം.അതുമായി പക്ഷി അകലേക്ക് മാഞ്ഞു പോയി.അത് അവൻ സങ്കടത്തോടു നോക്കി നിന്നു. മനസ്സിൽ അവൻ ആവർത്തിച്ചുകൊണ്ടേയിരുന്നു......മാപ്പ്......മാപ്പ്.......

അനുഗ്രഹ് കെ വി
9 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ